4 Lakh Budget Kerala house design:- 4 ലക്ഷത്തിനു ഒരു അടിപൊളി വീട്. വീട് എന്ന സ്വപ്നം യാഥാർത്ഥമാകുന്നതിനു ഏറ്റവും വലിയ തടസം ആയി നില്കുന്നത് നിങ്ങളുടെ ബജറ്റ് ആണോ എങ്കിൽ ഇതാ വെറും നാല് ലക്ഷം രൂപയ്ക്ക് പണിതീർത്ത മനോഹരമായ വീടിന്റെ വിശേഷങ്ങൾ നിങ്ങൾക്ക് ഇവിടെ അറിയാം. രണ്ട് മുറി, ഒരു ഹാൾ ,അടുക്കള, ഒരു കോമൺ ബാത്റൂം തുടങ്ങിയവ അടങ്ങിയ വിനീഷിന്റ വീട് അതിമനോഹരമാണ്. 418 ചതുരശ്ര അടിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ബാത്റൂം പുറത്താണ് ക്രേമീകരിച്ചിരിക്കുന്നത്. തികച്ചും വാസ്തു അടിസ്ഥാനമാക്കിയാണ് വീടിന്റെ പണി പൂർത്തികരിച്ചത്. ലളിതമായ എലിവേഷനാണ് വീടിന് നല്കിരിക്കുന്നത്. ജനൽ ഫ്രെയിമുകൾ തടി കൊണ്ടും പാളികൾ ഗ്ലാസുകൾ കൊണ്ടാണ് നിർമ്മിച്ചെടുത്തിരിക്കുന്നത്.
അമിതമായ അലങ്കാരങ്ങൾ ഇല്ലാത്തതിനാലാണ് വീടിന് ഇത്ര ചിലവ് കുറഞ്ഞിരിക്കുന്നത്. തറകളിൽ വെളുത്ത ടൈലുകളും വെളുത്ത ചായമാണ് ചുമരുകൾക്ക് പുരട്ടിരിക്കുന്നത്. നല്ല സ്ഥലം നിറഞ്ഞ ഒരു മുറിയാണ് മാസ്റ്റര്‍ കിടപ്പ് മുറിയ്ക്ക് നല്കിരിക്കുന്നത്. സ്റ്റോറേജിനായി കബോർഡും ഒരു കട്ടിലുമാണ് ഇവിടെയുള്ളത്. പഴയ തടി കൊണ്ട് നിർമ്മിച്ചെടുത്ത ഒരു സിംഗിൾ കോട്ട് കട്ടിലാണ് ഈ മുറിയുടെ പ്രധാന ആകർഷണം. നല്ല രണ്ട് ജനാലുകൾ നൽകിട്ടുണ്ട്. ഇരിപ്പിടത്തിനായി ഒരു ദിവാനും , രണ്ട് കസേരകളും ആരെയും മനം മയ്ക്കുന്ന ക്രേമീകരണങ്ങളാണ് ഇവിടെയുള്ളത്. മുറികളുടെ വാതിലിനു ഫൈബർ വാതിലുകളാണ് നൽകിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണു.