Low budget Kerala home design:- 629 സ്ക്വയർ ഫീറ്റിൽ ഒരു അടിപൊളി വീട്…! ചെറിയ വീട് ആണെങ്കിലും അത് മനോഹരമാക്കി തീർത്തു കൊണ്ട് ആധൂനിക സംവിധാങ്ങൾ ഒക്കെ അതിൽ കൊണ്ട് വരണം എന്ന് ആഗ്രഹമുള്ള ആളുകളാണ് നിങ്ങൾ എങ്കിൽ ഇതാ അത്തരത്തിൽ മനോഹരമാർന്ന ഒരു വീടിന്റെ വിശേഷങ്ങൾ ഇതിലൂടെ അറിയാം. രണ്ട് ബെഡ്റൂം ഒരു ഹാൾ കിച്ചൺ എന്നിവ അടങ്ങുന്നതാണ് ഈ കുഞ്ഞൻ പ്ലാൻ. വീടിനു മുന്നിലായി ഒരു സിറ്റൗട്ട് അതിൽ നിന്നും നേരെ കയറുന്നത് വീടിന്റെ ഫോർമൽ ലിവിങ് ഏരിയയിലേക്കാണ്. അതിനോട് ചേർന്ന് ഒരു ഡൈനിങ് ഹാൾ കിച്ചൺ എന്നിവ സെറ്റ് ചെയ്തിരിക്കുന്നു.
300*315 അളവിലുള്ള മാസ്റ്റർ ബെഡ്റൂം ആണ് വീടിനുള്ളത്. കൂടാതെ 300*300 അളവിലുള്ള മറ്റൊരു ബെഡ്റൂം കൂടിയുണ്ട്. രണ്ട് ബെഡ്റൂം മുകളിലും അറ്റാച്ച്ഡ് ബാത്റൂം ആണ് വരുന്നത്. ഗ്രൗണ്ട് ഫ്ലോർ മാത്രം വരുന്ന ഈ വീട് വളരെ സ്പേഷ്യസ് ആണ്.. ഇന്റീരിയർ ഡിസൈനിങ് മറ്റ് ലൈറ്റ് അറേഞ്ച് മെന്റ് കളും വീടിനെ കൂടുതൽ മനോഹരമാക്കുകയും ചെയ്യുന്നു. ഈ വീടിനു ഇനിയും സവിശേഷതകൾ ഒരുപാട് ഉണ്ട്. അത്തരത്തിൽ കൗതുകരമാർന്ന വീടിനെ കുറിച്ചുള്ള വിവരങ്ങൾ ഈ വീഡിയോ വഴി നിങ്ങൾക്ക് കാണാം. വീഡിയോ കണ്ടു നോക്കൂ..