കേരളം സ്റ്റൈൽ ഒരു അടിപൊളി വീട്…! പഴമയെ ഇഷ്ടപെടുന്ന ഒരുപാട് ആളുകൾ ഇന്നും നമുക്ക് ഇടയിൽ ഉണ്ട്. കേരള തനിമയെ അങ്ങനെ തന്നെ പകർത്തി വയ്ക്കുവാൻ കഴിയുന്ന തരത്തിൽ ഒരു വീട് എന്ന സ്വപനം നിങ്ങൾക് ഉണ്ട് എങ്കിൽ ഇതാ അത്തരത്തിൽ പണി കഴിപ്പിഴ ഒരു തനി നടൻ വീടിന്റെ വിശേഷങ്ങൾ നിങ്ങൾക്ക് ഇത് വഴി കാണാം. നാല്പതു വർഷം പഴക്കമുള്ള ഒരു ചെറിയ വീട് അതിന്റെ തനിമയും ഭംഗിയും ചോർന്നു പോകാതെ നിലനിർത്തികൊണ്ടിരിക്കുന്ന മനോഹരമായ വീടിന്റെ കാഴ്ച്ചകളാണ് കാണാൻ കഴിയുന്നത്. വീടിന്റെ പിന്നിൽ കടലായതിനാൽ പഞ്ചാരമണലിന്റെ പശ്ചാത്തലത്തിലാണ് ഈ കുഞ്ഞൻ വീട് സ്ഥിതി ചെയ്യുന്നത്.
വീടിന്റെ മുന്നിൽ ഒരു വരാന്തയുണ്ട്. നിലത്തും തൂണിലും മിക്ക ഇടങ്ങളിലും കാവിയാണ് അടിച്ചിരിക്കുന്നത്. നാട്ടിൻപുറത്തെ കാഴ്ച്ചകൾ ഏറെ ഭംഗിയുള്ളതാണെന്ന് ഈ വീട്ടിൽ വന്നാൽ മനസ്സിലാകും. വരാന്തയുടെ അറ്റത്ത് ഇരിപ്പിടത്തിനായി കസേരയും ചെറിയ മേശയും കാണാം. മുകളിൽ പഴയ ഓടുകൾ അടങ്ങിയ മേൽക്കുര കാഴ്ച്ചകളാണ് കാണുന്നത്. വരാന്തയുടെ ഇടത്ത് അറ്റത്തായി ഒരു കുഞ്ഞൻ മുറിയുണ്ട്. പഴയക്കാലത്തിലെ നിറ ചിത്രങ്ങൾ എല്ലാം ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഒരിടം. അത്യാവശ്യം വലിയ ബെഡ്സ്പേസ് ഇവിടെ കാണാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.