Kerala Traditional Home Design:- കേരള സ്റ്റൈലിൽ ഒരു ന്യൂ ജെൻ വീട്. നിങ്ങൾ ഒരു വീട് വയ്ക്കുന്നതിന് വേണ്ടി പല തരത്തിൽ ഉള്ള ഡിസൈനുകൾ ആയിരിക്കും മാറി മാറി നോക്കുന്നുണ്ടാവുക. അത് കൊണ്ട് താനെ അതിൽ നല്ലതൊന്ന് തിരഞ്ഞെടുക്കാൻ സാധിക്കാതെ വരുന്നത് മൂലം പലപ്പോഴും ആയി നിങ്ങൾക്ക് വലിയ രീതിയിൽ ഉള്ള ആശയ കുഴപ്പങ്ങൾ വന്നേക്കാം. എന്നാൽ നിങ്ങൾ നോക്കുന്നത് ഒരു ട്രഡീഷണൽ മോഡൽ വീടാണ് എങ്കിൽ ഇതാ ഈ ഡിസൈൻ ഒന്ന് നോക്കൂ… കേരള ട്രഡീഷണൽ സ്റ്റൈലിലാണ് വീടിന്റെ എലിവേഷൻ ചെയ്തിരിക്കുന്നത്. എന്നാൽ, ഇന്റീരിയർ ഡിസൈനുകളെല്ലാം വളരെ മോഡേണായി തന്നെയാണ് ചെയ്തിരിക്കുന്നത്.
അതിഥികൾക്കും മറ്റും ഇരിക്കാൻ സൗകര്യപ്രദമായി വളരെ വിശാലമായി തന്നെയാണ് വീടിന്റെ സിറ്റൗട്ട് നിർമ്മിച്ചിരിക്കുന്നത്. ലിവിങ് സ്പേസിൽ തന്നെയാണ് ടിവി യൂണിറ്റും സെറ്റ് ചെയ്തിരിക്കുന്നത്. ഒരു മാസ്റ്റർ ബെഡ്റൂം ഉൾപ്പെടെ 4 ബാത്രൂം അറ്റാച്ച്ഡ് ബെഡ് റൂമുകൾ ആണ് വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മോഡേൺ സ്റ്റൈലിൽ വളരെ വിശാലമായിയാണ് വീടിന്റെ അടുക്കള സെറ്റ് ചെയ്തിരിക്കുന്നത്. 2800 സ്ക്വയർ ഫീറ്റിൽ 60 ലക്ഷം രൂപ ബഡ്ജറ്റിൽ ആണ് ഈ ഒരു നില വീട് പണികഴിപ്പിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ആയി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.