കുറഞ്ഞ ബഡ്ജറ്റിൽ അടിപൊളി വീട്…! വീട് എന്ന സ്വപ്നം ഭൂരിഭാഗം പേരുടെയും ജീവിതത്തിൽ ഒരിക്കൽ മാത്രം സാക്ഷാത്കരിക്കാൻ സാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ നമ്മുടെ കൈവശമുള്ള ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ വളരെ മനോഹരമായി തന്നെ വീട് നിർമ്മിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. എത്ര കഷ്ടപ്പെട്ടാലും ഒരിക്കൽ ആ സ്വപ്നം നേടിയെടുക്കാറുണ്ട്. എന്നാൽ ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് അത്തരകാർക്ക് വേണ്ടി മാതൃകയാക്കാൻ സാധിക്കുന്ന വീടാണ്. 1600 ചതുരശ്ര അടിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഏകദേശം 20 ലക്ഷം രൂപയാണ് വീടിനു ആകെ ചിലവ് വന്നിരിക്കുന്നത്.
മുറ്റത്ത് ബാംഗ്ലൂർ കല്ലുകളാണ് വിരിച്ചിരിക്കുന്നത്. കൂടാതെ ആർട്ടിഫിഷ്യൽ പുല്ലുകളും വെച്ചു പിടിപ്പിച്ചിട്ടുണ്ട്. ചെറിയ സിറ്റ്ഔട്ടാണ് ഈ വീടിനു വരുന്നത്. വളരെ മനോഹരമായിട്ടാണ് വീടിനു ഡിസൈനുകൾ നൽകിരിക്കുന്നത്. അറ്റാച്ഡ് ബാത്രൂം കൂടിയ കിടപ്പ് മുറിയാണ് ഒരുക്കിരിക്കുന്നത്. കൂടാതെ വാർഡ്രോബ് മറ്റു മോഡേൺ സൗകര്യങ്ങളും വീട്ടുകാർക്ക് വേണ്ടി ഡിസൈൻ ചെയ്തിട്ടുണ്ട്. ആകെ മൂന്ന് കിടപ്പ് മുറികളാണ് ഉള്ളത്. ഡൈനിങ് ഹാളിനോട് ചേർന്നാണ് അടുക്കളയും ഒരുക്കിരിക്കുന്നത്. ഉള്ളിലേക്ക് കടക്കുമ്പോൾ ആദ്യം തന്നെ കാണാൻ സാധിക്കുന്നത് ലിവിങ് ഹാളാണ്. ഇരിക്കാനും മറ്റു സൗകര്യങ്ങളും ഇവിടെയുണ്ട്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.