മലപ്പുറം മഞ്ചേരിയിലാണ് 8 ലക്ഷം രൂപയ്ക്ക് ഒരു അടിപൊളി വീട് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ എവിടെയും ഇത്തരത്തിൽ ഒരു വീട് നിർമ്മിച്ചു നൽകും എന്നാണ് നിർമ്മാതാക്കൾ പറയുന്നത്. ആയിരം സ്ക്വയർ ഫീറ്റിൽ ആണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഇതിൽ സിറ്റൗട്ട്, ലിവിങ് ഹാൾ, ഡൈനിങ് ഹാൾ, കിച്ചൻ, രണ്ട് ബെഡ്റൂം, എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ ഒരു ബെഡ്റൂമിൽ മാത്രമാണ് അറ്റാച്ച്ഡ് ബാത്റൂം സൗകര്യമുള്ളത്. കൂടാതെ ഡൈനിങ്ങിൽ നിന്ന് മുകളിലേക്ക് സ്റ്റെയറിങ് കൊടുത്തിരിക്കുന്നു. മുകളിൽ ചെറിയൊരു ലിവിംഗ് ഏരിയയും നൽകിയിരിക്കുന്നു. ഗ്രാഡോ ആർക്കിടെക്സ് ആണ് വീട് നിർമ്മിച്ചിരിക്കുന്നത്. പ്ലെയാസിങ് ഇന്റർലോക്ക് ഉപയോഗിച്ചാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ 8 ഇഞ്ച് ബ്രിക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഫസ്റ്റ് ഫ്ലോറിൽ ഹോളോബ്രിക് സൈസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഗ്രാൻഡ് ഫ്ലോറിൽ സ്ഥലം കൂടുതൽ കിട്ടാനായി ബേവിൻഡോയാണ് നൽകിയിരിക്കുന്നത്.