നാല് സെന്റ് സ്ഥലത്ത് വെറും 8 ലക്ഷം രൂപയ്ക്ക് നിർമ്മിച്ചിരിക്കുന്ന ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി വീടിന്റെ വിശേഷങ്ങൾ അറിയാം. മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ കൊളംബല എന്ന സ്ഥലത്താണ്. സിഗ്നേച്ചർ ബിൽഡേഴ്സ് ആണ് ഈ വീട് മനോഹരമായി നിർമ്മിച്ചിരിക്കുന്നത്. തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. റിയാസ് പൊന്നാട് എഞ്ചിനീയറാണ് വീടിന്റെ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. ഈയൊരു ബഡ്ജറ്റിൽ കേരളത്തിൽ എവിടെയും ഇത്തരത്തിൽ ഒരു വീട് നിർമ്മിച്ചു നൽകും എന്നാണ് എൻജിനീയർ പറയുന്നത്. രണ്ട് ബെഡ്റൂം, ഹാൾ, കിച്ചൻ, ടോയ്ലറ്റ് എന്നിവയാണ് ഈ വീട്ടിൽ ഉൾപ്പെടുന്നത്. 580 സ്ക്വയർ സീറ്റിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. കബോർഡ് വർക്കോട് കൂടിയാണ് ബെഡ്റൂം ഒരുക്കിയിരിക്കുന്നത്.