8 Lakh Budget Kerala Home Design:- നിങ്ങൾക്കും നിർമിക്കാം 8 ലക്ഷത്തിനൊരു അടിപൊളി വീട്. വീട് എന്ന സ്വപ്നം യാഥാർഥ്യമാകുന്നതിനു വേണ്ടി ഒട്ടുമിക്ക്യ ആളുകളുടെയും കയ്യിൽ പണം ഇല്ല എന്ന അവസ്ഥ ആണ് ഉള്ളത്. വീട് പണിക്കായി സ്വരൂപിച്ചു വച്ച പണം ഉണ്ടെങ്കിൽ തന്നെ വീട് പണിയുന്ന സമയത്തുള്ള ചെലവ് കാരണം ചിലപ്പോൾ അത് തികയാതെ വന്നേക്കാം. ആ ഒരു സമയത് നിങ്ങൾക്ക് ഇത്തരത്തിൽ ഏറ്റു ലക്ഷത്തിന്റെ വീടിന്റെ ദൃശ്യങ്ങൾ കൗതുകമായി തോന്നിയേക്കാം. 551 സ്ക്വയർ ഫീറ്റിൽ പണിത വീട് നാലര സെന്റ് പ്ലോട്ടിലാണ് നിലനിൽക്കുന്നതക്. ഏകദേശം 8 ലക്ഷം രൂപയാണ് വീട് നിർമ്മാണത്തിനു ആകെ ചിലവായത്.
സിറ്റ്ഔട്ട്, ലിവിങ് കം ഡൈനിങ് ഹാൾ, ഒരു കോമൺ ബാത്റൂം, അടുക്കള എന്നിവ അടങ്ങിയ ഒരു കൊച്ചു വീടാണ് ഇവിടെ കാണുന്നത്. റൂഫിലേക്കുള്ള കോണി പടികളുടെ വീടിന്റെ പുറത്താണ് ക്രെമികരിച്ചിരിക്കുന്നത്. വീടിന്റെ എലിവേഷനാണ് അടുത്തതായി എടുത്ത് പറയേണ്ടത്. ഒരു ഫ്യൂഷൻ സിംഗിൾ സ്റ്റോറേ വീടിന്റെ ഉത്തമ ഉദാഹരണമാണ് ഈ വീട്. സിഗ്നേച്ചർ ബിൽഡ്ർസ് ആൻഡ് ഡെവലപ്പ്ർസ്, എടവണ്ണപ്പാറയിലുള്ള റിയാസാണ് വീടിന്റെ മുഴുവനും ഡിസൈനും ചെയ്തിരിക്കുന്നത്. ഡൈനിങ് ഹാളിലേക്ക് പെട്ടെന്ന് എത്തി ഭക്ഷണം നൽകാനുള്ള സംവിധാനം അടുക്കളയിലേക്ക് പോകുമ്പോൾ കാണാം. ഇന്നത്തെ കാലത്ത് അനോജ്യമായ രീതിയിൽ തന്നെയാണ് വീട് ഡിസൈൻ ചെയ്തിട്ടുള്ളത്. കൂടുതലറിയാൻ വീഡിയോ കാണു.