1100Sqft Kerala Home Design:- 1100 ചതുരശ്ര അടിയിൽ ഒരു അടിപൊളി വീട്…! 7 .5 സെന്റിൽ 1100 സ്ക്വയർ ഫീറ്റിൽ പണിത വീട് ഒറ്റ നോട്ടത്തിൽ ആരെയും കൊതിപ്പിക്കുന്നതാണ്. മുറ്റത്ത് പൂന്തോട്ടത്തിനു വേണ്ടി പ്രേത്യേക സ്ഥലം ഒഴിച്ചു ഇട്ടിരിക്കുന്നതായി കാണാം. ഏകദേശം 25 ലക്ഷം രൂപയ്ക്കാണ് വീടിന്റെ പണി മുഴുവൻ പൂർത്തികരിച്ചത്. അതുകൊണ്ട് തന്നെ ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടാവുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ ഒരുക്കിരിക്കുന്നത്. മലപ്പുറം ജില്ലയിലെ ചട്ടിപ്പറമ്പ് എന്ന സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. വളരെ കൃത്യമായിട്ട് തന്നെ വഴി ഒരുക്കിട്ടുണ്ട്. വെള്ള പെയിന്റ് അടിച്ചു വളരെ മനോഹരമായിട്ടാണ് കോമ്പൗണ്ട് മതിൽ നിർമ്മിച്ചിരിക്കുന്നത്.
മുറ്റത്ത് ഇന്റർലോക്കും അതിന്റെ ഇടയിൽ ആർടിഫിഷ്യൽ പുല്ലുകളുമാണ് പഠിപ്പിച്ചിട്ടുള്ളത്. അതിമനോഹരമായ രീതിയിലാണ് എലിവേഷൻ അവർ ഒരുക്കിരിക്കുന്നത്. ചെറിയയൊരു സിറ്റ്ഔട്ടാണ് വീടിനു ഡിസൈൻ ചെയ്തിട്ടുള്ളത്. കൂടാതെ ഡ്രസിങ് അലമാരയും ഈ മുറിയിൽ കാണാം. അറ്റാച്ഡ് ടോയ്ലറ്റോട് കൂടിയ മുറിയാണ് ഈ വീട്ടിൽ ഡിസൈൻ ചെയ്തിട്ടുള്ളത്. രണ്ടാമത്തെ മുറിയിലേക്ക് കടക്കുമ്പോൾ അതേ കാഴ്ച്ചകൾ തന്നെയാണ് കാണാൻ സാധിക്കുന്നത്. രണ്ടും ഒരേ സൈസിലാണ് വരുന്നത്. അറ്റാച്ഡ് ടോയ്ലറ്റ് കൂടാതെ തന്നെ കോമൺ ടോയ്ലറ്റും നൽകിട്ടുണ്ട്. വീടിന്റെ ബാക്കിയുള്ള വിശേഷങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.