629 സ്ക്വയർ ഫീറ്റിൽ പുതുമയാർന്ന ഒരു കുഞ്ഞൻ പദ്ധതി…! വളരെ ചുരുങ്ങിയ സ്ഥലത്ത് വളരെ കുറഞ്ഞ ബഡ്ജറ്റിൽ ഓരോ വ്യക്തികൾക്കും വീട് സ്വന്തമാക്കാം. അതും അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച്. അത്തരത്തിൽ സെറ്റ് ചെയ്യാൻ പറ്റുന്ന ഒരു മനോഹരമായ പ്ലാൻ ആണിത്. വെറും 629 സ്ക്വയർഫീറ്റ് സ്ഥലത്ത് ഒരു വീട് ഒരുക്കാം. രണ്ട് ബെഡ്റൂം ഒരു ഹാൾ കിച്ചൺ എന്നിവ അടങ്ങുന്നതാണ് ഈ കുഞ്ഞൻ പ്ലാൻ. വീടിനു മുന്നിലായി ഒരു സിറ്റൗട്ട് അതിൽ നിന്നും നേരെ കയറുന്നത് വീടിന്റെ ഫോർമൽ ലിവിങ് ഏരിയയിലേക്കാണ്. അതിനോട് ചേർന്ന് ഒരു ഡൈനിങ് ഹാൾ കിച്ചൺ എന്നിവ സെറ്റ് ചെയ്തിരിക്കുന്നു.
300*315 അളവിലുള്ള മാസ്റ്റർ ബെഡ്റൂം ആണ് വീടിനുള്ളത്. കൂടാതെ 300*300 അളവിലുള്ള മറ്റൊരു ബെഡ്റൂം കൂടിയുണ്ട്. രണ്ട് ബെഡ്റൂം മുകളിലും അറ്റാച്ച്ഡ് ബാത്റൂം ആണ് വരുന്നത്. ഗ്രൗണ്ട് ഫ്ലോർ മാത്രം വരുന്ന ഈ വീട് വളരെ സ്പേഷ്യസ് ആണ്.. ഇന്റീരിയർ ഡിസൈനിങ് മറ്റ് ലൈറ്റ് അറേഞ്ച് മെന്റ് കളും വീടിനെ കൂടുതൽ മനോഹരമാക്കുകയും ചെയ്യുന്നു. വളരെ അതികം കുറഞ്ഞ ബഡ്ജറ്റിലും നിങ്ങൾക്ക് അതി മനോഹരമായി ഇതുപോലെ ഒരു വീട് നിർമിക്കാം. വീഡിയോ കണ്ടു നോക്കൂ..