Low Budget Kerala House Design:- 6.5 സെന്റിൽ പണിത മനോഹരമായ വീട്. കുറഞ്ഞ സ്ഥലം ആണ് നിങ്ങൾക്ക് ഉള്ളതെങ്കിലും നിങ്ങൾ വിഷമിക്കേണ്ട. ചെലവ് കുറച്ചു കൊണ്ട് അടിപൊളി വീട് ആണ് നിങ്ങളുടെ ലക്‌ഷ്യം എന്നുണ്ടെങ്കിൽ ഇതാ ഒരു അടിപൊളി വീടിന്റെ പ്ലാൻ നിങ്ങൾക്ക് ഇതുവഴി പരിചയപ്പെടാം. നല്ലൊരു കണ്ടമ്പറി സ്റ്റൈലിലാണ് വീട് പണിതിരിക്കുന്നത്. വീടിന്റെ മുകളിലേക്ക് മറ്റൊരു മുറി നൽകാനുള്ള സാധ്യതയും ഇവിടെയുണ്ട്. മുന്നിൽ തന്നെ വലിപ്പമുള്ള ചുറ്റ് മതിലുകൾ കാണാം. വീടിന്റെ ഒരു ഭാഗത്ത് രണ്ട് വലിയ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള കാർ പോർച്ച് കാണാം.
വലിപ്പമുള്ള ഡൈനിങ് ഹാൾ ഇവിടെ ലഭിക്കുന്നുണ്ട്. മുകളിൽ സീലിംഗ് വർക്കോടെ കൂടിയുള്ള രണ്ട് രണ്ട് മേശകൾ ഇടാൻ കഴിയുന്ന ഡൈനിങ് ഹാളുകളാണ് നൽകിരിക്കുന്നത്. മൾട്ടിവുഡിൽ ചെയ്തിട്ടുള്ള കബോർഡുകളാണ് അടുക്കളയിൽ ചെയ്തിരിക്കുന്നത്. അടുക്കളയുടെ തൊട്ട് അരികെ തന്നെ വർക്ക് ഏരിയയും കാണാൻ കഴിയും. പുറത്തു ഒരു വലിപ്പമുള്ള കുളിമുറി നൽകിട്ടുണ്ട്. ആറര സെന്റ് സ്ഥലം വരുന്നതുകൊണ്ട് വീടിന്റെ ചുറ്റും അത്യാവശ്യം സ്ഥലം വരുന്നുണ്ട്. ഗ്രാനൈറ്റും ടൈലും ഉപയോഗിച്ച് വലിപ്പമുള്ള ഒരു സിറ്റ്ഔട്ട് നൽകിട്ടുണ്ട്. മുൻവശത്ത് മഹാഗണിയിൽ ചെയ്തിട്ടുള്ള വാതിലുകളാണ് കൊടുത്തിരിക്കുന്നത്. ചട്ടങ്ങളെല്ലാം പ്ലാവിലാണ് ഒരുക്കിരിക്കുന്നത്. ആദ്യ തന്നെ വലിപ്പമുള്ള ലിവിങ് സ്പേസാണ് കാണുന്നത്. വെട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിൽ ചെയ്തിരിക്കുന്നത്. വീടിന്റെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോ വഴി കാണാം.