5 Lakh Budget Kerala House Design:- 5 ലക്ഷത്തിനു അടിപൊളി വീട്. സമകാലിക ശൈലിയിലാണ് വീട് പണി പൂർത്തികരിച്ചത്. സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ് ഹാൾ, രണ്ട് കിടപ്പ് മുറി, ഒരു കോമൺ ബാത്‌റൂം, അടുക്കള എന്നിവയാണ് 548 സ്ക്വയർ ഫീറ്റിൽ ഒരുക്കിയത്. വീടിന്റെ സ്‌ട്രുക്ച്ചറും മറ്റ് കാര്യങ്ങളും കൂടി ഏകദേശം അഞ്ച് ലക്ഷം രൂപയാണ് വീടിനു ആകെ വന്നത്. നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം തന്റെ വിയർപ്പിന്റെ ഫലമായിട്ടാണ് ഇത്തരമൊരു മനോഹരമായ വീട് സ്വന്തമാക്കാൻ സാധിച്ചത്. 548 ചതുരശ്ര അടിയിൽ ആണ് ഇത്തരത്തിൽ ഒരു വീട് നിര്മിച്ചെടുത്തിട്ടുള്ളത്.
സാധാരണ രീതിയിൽ ഉള്ള ഒരു എലവഷനും ഈ വീടിന് കൊടുത്തിട്ടുണ്ട്. വരാന്തയുടെ സൈഡ് ഇത് ഇത് പോലെ ഒരു സൈഡ് ബെഞ്ച് കൊടുത്തത് കൊണ്ട് തന്നെ കസേരയോ മറ്റോ ഇടുമ്പോൾ വരാന്തയിൽ വരുന്ന സ്ഥല പരിമിതി അങ്ങ് കുറഞ്ഞു കിട്ടുന്നതിന് സഹായിക്കുന്നുണ്ട്. രണ്ടു ബെഡ്‌റൂം ആണ് ഈ വീടിനു വന്നിട്ടുള്ളത്. രണ്ടു ബെഡ്‌റൂമിനും കൂടി ഒരു കോമൺ ബാത്ത് റൂം ആണ് ഇതിൽ കൊടുത്തിട്ടുള്ളത്. പിന്നെ അത്യാവശ്യം സൗകര്യങ്ങൾ ഒക്കെ കൂടിയുള്ള ഒരു അടുക്കളയും വീടിനു നൽകിയിട്ടുള്ളത് ആയി കാണാം. കൂടുതൽ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കൂ.