കേരളം തമിഴ്നാടിനെ കണ്ടു പഠിക്കണം : അരികൊമ്പനെ തമിഴ്നാട് കൈകാര്യം ചെയ്തത് കണ്ടോ

വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ജീവിതസൗകര്യങ്ങളുടെ കാര്യത്തിലും ഇന്ത്യയിലെ നമ്പർവൺ സംസ്ഥാനം എന്ന അഹങ്കരിക്കുന്ന നമ്മൾ മലയാളികൾ മറ്റുള്ള സംസ്ഥാനങ്ങളെ മാതൃകയാക്കേണ്ടതുണ്ട്. പാണ്ടികൾ എന്ന് വിളിച്ച് നമ്മൾ കളിയാക്കുന്ന തമിഴ്നാട്ടുകാർ എത്ര ലളിതമായാണ് അരികൊമ്പൻ എന്ന കാട്ടാനയുടെ പ്രശ്നം പരിഹരിച്ചതെന്ന് നമ്മൾ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. ഇടുക്കി ചിന്നക്കനാലിലേക്കുള്ള മടക്കയാത്രയിൽ അരികൊമ്പൻ കമ്പത്തിറങ്ങി പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടും ആനയെ പിടിക്കാൻ തികച്ചും പ്രൊഫഷണൽ ആയ സമീപനമാണ് തമിഴ്നാട് വനം വകുപ്പ് സ്വീകരിച്ചത്. ആദ്യഘട്ടത്തിൽ ആനയെ മൈക്ക് വെടിവെച്ച് പിടികൂടാതെ കാടിനുള്ളിലേക്ക് പറഞ്ഞയക്കുന്നതിനുള്ള മാർഗങ്ങളാണ് സ്വീകരിച്ചത്. അരിക്കുമ്പനെ മയക്കു പിടി വയ്ക്കുന്നതിൽ ഞങ്ങൾക്ക് യാതൊരു ധൃതിയുമില്ല എന്ന് പറയുന്ന തമിഴ്നാട് വനം വകുപ്പിനെ അഭിനന്ദിക്കാതെ വയ്യ. കൂടാതെ കഴിഞ്ഞദിവസം തളർന്നവശനായ അരികൊമ്പന് കഴിക്കാനായി അരിയും പച്ചക്കറികളും പഴങ്ങളും കാടിനു പല വശത്തായി വിതറി. എന്നാൽ കേരളം ചെയ്തത് ആകട്ടെ ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നിന്നും അരിക്കൊമ്പനെ പിടികൂടി തമിഴ്നാട് പെരിയാർ ടൈഗർ റിസർവ് വനത്തിൽ തുറന്നുവിട്ട് തങ്ങളുടെ തലവേദന ഒഴിവാക്കാനാണ് ശ്രമിച്ചത്. കാട്ടാനയെ അതിന്റെ ആവാസവ്യവസ്ഥയിൽ തന്നെ ജീവിക്കാൻ അനുവദിക്കുക എന്ന നയമാണ് തമിഴ്നാട് സ്വീകരിച്ചത്. അരിക്കൊമ്പനെ പിടികൂടി മേഘമലയിലെ കടുവാ സങ്കേതത്തിന്റെ ഭാഗമായ വരശ്നാട് വെള്ളിമരവനത്തിൽ തുറന്നു വിടാനാണ് തമിഴ്നാടിന്റെ തീരുമാനം. എന്നാൽ ബുദ്ധിമാനായ അരികൊമ്പൻ പകൽ സമയത്ത് ഉൾക്കാട്ടിലും രാത്രി കൃഷിയിടങ്ങളിലും കറങ്ങി നടക്കുകയാണ്. നിലവിലുള്ള തമിഴ്നാട് വനം വകുപ്പുകാർക്ക് അരികൊമ്പനെ പിന്തുടരാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച അഞ്ചു പേരെയാണ് അരികൊമ്പന് നിരീക്ഷിക്കാനായി കമ്പം മേഖലയിൽ കൊണ്ടുവന്നത്. ഇതൊക്കെയാണ് കേരളം കണ്ടു പഠിക്കേണ്ടത്.