30 lakh Budget Kerala house design:- 30 ലക്ഷം രൂപയ്ക്ക് അടിപൊളി വീട്. കുറെ അധികം പണം ചിലവാക്കി ഒരു വീട് പണിതിട്ടും. മനസിന് തൃപ്തിയോടു കൂടി ഉള്ള ഡിസൈനിൽ നിങ്ങൾക്ക് ചെയ്യാൻ സാധിച്ചില്ല എങ്കിൽ അത് ഇപ്പോഴും ഒരു ബുദ്ധിമുട്ട് ആയി നിലനിൽക്കും. അത് കൊണ്ട് തന്നെ ഇതാ മുപ്പതു ലക്ഷം ബഡ്ജറ്റിൽ പണിത വീടിന്റ ഡിസൈൻ ഒന്ന് നോക്കി മനസിലാക്കാം. വലിയ മതിലുകളാണ് കോമ്പൗണ്ടിൽ നൽകിരിക്കുന്നത്. അതുപോലെ എലിവേഷനിലേക്ക് കടക്കുമ്പോൾ മനോഹരമായിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. നാല് സ്റ്റേജിൽ ഗ്രെ ആൻഡ് വൈറ്റ് നിറങ്ങളാണ് എലിവേഷനിൽ നൽകിരിക്കുന്നത്. സിറ്റ്ഔട്ടിൽ തുറന്ന കോർട്ടിയാർഡ് ചെയ്തിട്ടുണ്ട്.
സിറ്റ്ഔട്ട് ഒരു ലിവിങ് സ്പേസ് പോലെയാണ് ഒരുക്കിരിക്കുന്നത്. രണ്ട് സൈഡിലും ഇരിപ്പിടത്തിനുള്ള സൗകര്യം നൽകിട്ടുണ്ട്. വലത് വശത്ത് ലിവിങ് ഹാൾ ആണെങ്കിൽ ഇടത് വശത്ത് മാസ്റ്റർ ബെഡ്‌റൂമാണ്. വളരെ മികച്ച രീതിയിലാണ് മാസ്റ്റർ ബെഡ്‌റൂം ഡിസൈൻ ചെയ്തിരിക്കുന്നത്. ഹാങ്ങിങ് ലൈറ്റുകൾ, ചെറിയ സ്റ്റോറേജ് സൗകര്യം, ജിപ്സം സീലിംഗ്, നല്ലൊരു വാർഡ്രോബ് യൂണിറ്റ് തുടങ്ങിയവയെല്ലാം കാണാം. മുറിയുടെ ഒരു ഭാഗത്തായി സ്റ്റഡി ഏരിയ നൽകിരിക്കുന്നത് കാണാം. കുട്ടികൾക്കൊക്കെ ഇരുന്ന് പഠിക്കാനുള്ള സൗകര്യം എന്ന് വേണമെങ്കിൽ പറയാം. മുറിക്ക് അറ്റാച്ഡ് ടോയ്ലറ്റാണ് ചെയ്തിരിക്കുന്നത്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണു.