1400Sqft Kerala House Design:- 1400 സ്‌ക്വയർ ഫീറ്റിൽ ഒരു കിടിലം വീട്. ഇതുപോലെ ഒരു വീട് പണിയണം എന്ന് എല്ലാ ആളുകളുടെയും ഒരു സ്വപനം തന്നെ ആയിരിക്കും എന്നാൽ ഇത്തരത്തിൽ ഉള്ള വീട് പണിയുന്നതിന് വേണ്ടി ആവശ്യമായ കാര്യങ്ങളും ബഡ്ജറ്റും എല്ലാം എത്രയാണ് എന്ന കാര്യത്തിൽ എല്ലാ ആളുകളും വലിയ രീതിയിൽ ഉള്ള കൺഫ്യൂഷൻ ഉണ്ടായിരിക്കും. അത് കൊണ്ട് തന്നെ ഇതാ ഈ വീടിന്റെ വിശേഷങ്ങൾ ഒന്ന് കണ്ടു നോക്കൂ. വെറും മൂന്ന് സെന്റിൽ 1400 സ്ക്വയർ ഫീറ്റിൽ 3 കിടപ്പ് മുറികൾ ഉള്ള വീടാണ് ഇത്. സിറ്റ്ഔട്ട് നോക്കുകയാണെങ്കിൽ ചെറിയൊരു സ്പേസിലാണ് ഒരുക്കിരിക്കുന്നത്. കൂടാതെ ചെറിയ കൈവരിയും നൽകിട്ടുണ്ട്.
ഗ്രാനൈറ്റാണ് സിറ്റ്ഔട്ടിലെ ഫ്ലോറിൽ ചെയ്തിരിക്കുന്നത്. ആഞ്ഞലി, മഹാഗണി എന്നീ തടികൾ കൊണ്ട് നിർമ്മിച്ച വാതിലാണ് നിർമ്മിച്ചിരിക്കുന്നത്. സീലിംഗ് വർക്കുകൾ ഒന്നും ഇവിടെ ചെയ്തിട്ടില്ല. അടുക്കളയുടെ വാതിലുകളാണ് മറ്റു വാതിലുകളിൽ നിന്നും വ്യത്യസ്തമാക്കിരിക്കുന്നത്. തടി കൊണ്ട് നിർമ്മിച്ചതാണെങ്കിലും ഭൂരിഭാഗവും ഗ്ലാസ്സ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അടുക്കളയിൽ കയറുമ്പോൾ തന്നെ ഒരേ തരത്തിലുള്ള ടൈൽസുകളാണ് ഉള്ളത്. ഒരു മൂന്ന് പേർക്ക് നിന്ന് കൈകാര്യം ചെയ്യാൻ കഴിയുന്ന സ്ഥലം അടുക്കളയിലുണ്ട്. എൽ ആകൃതിയിലുള്ള വർക്കുകളാണ് ടോപ്പ് ചെയ്തിരിക്കുന്നത്. വീടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ വീഡിയോ വഴി കാണാം.