14 Lakh budget kerala house design:- വെറും മൂന്നര സെന്റിൽ 14 ലക്ഷം രൂപയ്ക്ക് അടിപൊളി വീട്. വീടിന്റെ പ്രധാന ആകർഷണം ടെക്സ്റ്റർ ഡിസൈനാണ്. ചിലവ് കുറയ്ക്കാൻ ഏറ്റവും നല്ല ഐഡിയാണ് ടെക്സ്റ്റർ വർക്ക്. സിറ്റ്ഔട്ടിന്റെ ഷെയ്ഡുകൾ റൂഫ് ടൈലാണ് ചെയ്തിരിക്കുന്നത്. അതിന്റെ താഴെയായി മനോഹരമായ സീലിംഗ് വർക്കുകളും കാണാം. മുറ്റത്ത് തന്നെയാണ് ചെറിയ കിണർ വരുന്നത്. സിറ്റ്ഔട്ടിൽ മുഴുവൻ ഉപയോഗിച്ചിരിക്കുന്നത് ടൈലുകളാണ്. തടിയുടെ ഡിസൈനിലാണ് പ്രധാന വാതിൽ നിർമ്മിച്ചിരിക്കുന്നത്. മനോഹരമായിട്ടാണ് വീടിന്റെ ഉൽഭാഗങ്ങൾ ഒരുക്കിരിക്കുന്നത്. ആർക്കും ഇഷ്ടപ്പെടാവുന്ന ഡിസൈനാണ് കാണാൻ കഴിയുന്നത്. കടക്കുമ്പോൾ തന്നെ ആദ്യം കാണുന്നത് ലിവിങ് ഏരിയയാണ്.
ലിവിങ് ഏരിയയിൽ മനോഹരമായ സോഫയും മറ്റ് ഇരിപ്പിടങ്ങളും കാണാം. ഈ ഹാളിൽ തന്നെയാണ് ടീവി യൂണിറ്റ് വരുന്നത്.മറ്റൊരു ഭാഗത്തേക്ക് കടക്കുമ്പോൾ ഡൈനിങ് ഏരിയ കാണാം. ആറ് പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഇരിപ്പിടവും മേശയും ഡൈനിങ് ഹാളിൽ സജ്ജീകരിച്ചിട്ടുള്ളതായി കാണാം. സാധാരണയിൽ നിന്നും വ്യത്യസ്തമായിട്ടാണ് വീട്ടിലെ ഫസ്റ്റ് ഫ്ലോറിലേക്കുള്ള പടികൾ നിർമ്മിച്ചിരിക്കുന്നത്. പടികളുടെ കീഴിൽ തന്നെയാണ് വാഷിംഗ് ബേസ് യൂണിറ്റ് വരുന്നത്. ഫസ്റ്റ് ഫ്ലോറിലാണ് രണ്ട് കിടപ്പ് മുറികൾ വരുന്നത്. ഫസ്റ്റ് ഫ്ലോറിൽ ഒരു ഹാളിനുള്ള ഇടം നൽകിട്ടുണ്ട്. കൂടാതെ തുറന്ന ടെറസാണ് വരുന്നത്. വിശാലമായ കിടപ്പ് മുറിയാണ് കടക്കുമ്പോൾ കാണുന്നത്. കൂടാതെ വാർഡ്രോബ് നൽകിട്ടുണ്ട്. കൂടുതൽ വിശേഷങ്ങൾ വീഡിയോ വഴി കാണാം.