1180 Sqft Kerala Home Design:- 1180 സ്‌ക്വർ ഫീറ്റിൽ പണിതീർത്ത വീട്. ആയിരം സ്‌ക്വർ ഫീറ്റിൽ ഒരു നല്ല സൗകര്യത്തോടു കൂടി ഉള്ള വീട് നിർമിക്കുന്നതിന് വേണ്ടി നല്ലൊരു ഡിസൈൻ തപ്പി നടക്കുക ആണോ നിങ്ങൾ എങ്കിൽ ഇതാ ഈ വീടിന്റെ ഡിസൈൻ ഒന്ന് നോക്കൂ… ഇന്റീരിയർ, ഫർണിച്ചറുകൾ എല്ലാം കൂടി ഇരുപത് ലക്ഷം രൂപയോളമാണ് വീടിന്റെ നിർമാണത്തിനു വന്നത്. പ്രധാന വാതിലിനു മുഴുവൻ തേക്കാണ് നൽകിരിക്കുന്നത്. ഉള്ളിലേക്ക് പ്രവേശിച്ചു നേരെ എത്തി ചെല്ലുന്നത് ലിവിങ് ഏരിയയിലേക്കാണ്. ഒരു ഭാഗത്ത് കോർണർ സെറ്റി ക്രെമികരിച്ചിരിക്കുന്നത് കാണാം. ടീവി യൂണിറ്റിന്റെ താഴെ സ്റ്റോറേജ് സ്പേസ് നൽകിട്ടുണ്ട്. അതിന്റെ മേലെ ഗ്രാനൈറ്റാണ് വിരിച്ചിരിക്കുന്നത്.
സെറ്റി തേക്കിലാണ് നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ അതിന്റെ ക്വാളിറ്റിയും അതിൽ കാണാം. ഏകദേശം 21000 രൂപയാണ് സെറ്റിക്ക് ചിലവായത്. ലിവിങ് ഏരിയ കഴിഞ്ഞു കുറച്ച് ഉള്ളിലേക്കു വരുമ്പോൾ ചെറിയയൊരു കോർട്ടിയാർഡ് നിർമ്മിച്ചിട്ടുള്ളത് കാണാം. എന്നാൽ അലങ്കാരഭംഗിയ്ക്ക് വേണ്ടി മാത്രം ചെയ്തിട്ടുള്ള കോർട്ടിയാർഡ് ആണെന്ന് പറയാം. ഡൈനിങ് ഏരിയയിൽ അത്യാവശ്യം വലിയ ഡൈനിങ് മേശയാണ് ഒരുക്കിരിക്കുന്നത്. ഇതും തേക്കിലാണ് ചെയ്തിട്ടുള്ളത്. ഏകദേശം ആറ് പേർക്ക് ഇരിക്കാനുള്ള ഇരിപ്പിടവും ഇവിടെ കാണാം. ഈ മേശയ്ക്കും 21,000 രൂപയാണ് ചിലവായത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണു.