മലപ്പുറം ജില്ലയിലെ അതളൂർ ഉള്ള ഡിയർ ആർക്കിടെക്സ് ആൻഡ് ബിൽഡേഴ്സ് ആണ് ആരെയും ഞെട്ടിക്കുന്ന രീതിയിലുള്ള ബഡ്ജറ്റ് വീട് നിർമ്മിച്ചിരിക്കുന്നത്. മൂന്ന് സെന്റ് സ്ഥലത്താണ് ഈ വീട് മനോഹരമായി പണികഴിപ്പിച്ചിരിക്കുന്നത്. വൈറ്റ് പെയിന്റിൽ വളരെ സിമ്പിൾ ആയി രണ്ട് റോ ആയിട്ടാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഗ്രേ കളർ മാർബിൾ ആണ് ഫ്ലോറിൽ ഉപയോഗിച്ചിരിക്കുന്നത്. സിറ്റൗട്ടിലും വീടിന് ചുറ്റും മനോഹരമായ ഗാർഡൻ സെറ്റ് ചെയ്തിരിക്കുന്നു. തേക്ക് കൊണ്ടുള്ള ഡോറുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. കോമ്പിനേഷൻ കളറും ചുമരിന് ചേർന്ന് പിക്ചർ ആർട്ടുകളും വീടിന് ഭംഗിയേകുന്നു. അറ്റാച്ച്ഡ് ബാത്റൂമും കബോർഡ് വർക്കും ഉൾപ്പെടുന്നതാണ് ബെഡ്റൂം. വീടിന്റെ അകത്തുള്ള ഡോറുകൾ ഫെറോ ഡോറിന്റെ റെഡിമെയ്ഡ് ഡോറുകളാണ്. ഹാളിലേക്ക് വ്യൂ വരുന്ന രീതിയിലാണ് കിച്ചൻ സെറ്റ് ചെയ്തിരിക്കുന്നത്. വീടിന്റെ വർക്ക് ഏരിയയിൽ ഗ്യാസ് അടുപ്പും പുകയില്ലാത്ത അടുപ്പും ഒരുക്കിയിരിക്കുന്നു. വളരെ അട്രാക്റ്റീവ് ആയിട്ടാണ് വീട് നിർമ്മിച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ വീട് കാണുന്നതിനും നിർമ്മാണ രീതിയും വിശേഷങ്ങളും അറിയുന്നതിനായി ഇവിടെ എത്തുന്നത്.