Budget Kerala Home Design:- കുറഞ്ഞ ചിലവിൽ മനോഹരമായ വീട് നിങ്ങൾക്കും നിര്മിച്ചെടുക്കാം…! ചുരുങ്ങിയ ചിലവിൽ ഉള്ള ഡിസൈൻസാണോ നിങ്ങൾ അന്വേഷിക്കുന്നത്. അതിനൊത്തൊരു അടിപൊളി വീട് തന്നെ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുക. അതും വെറും പതിനാലു ലക്ഷം രൂപ വരുന്ന അതി മനോഹരമായ ഒരു വീട്. വീടിന്റെ പ്രധാന പ്രവേശന വാതിൽ നിർമ്മിച്ചിരിക്കുന്നത് മഹാഗണി തടി കൊണ്ടാണ്.ഉള്ളിലേക്കു പ്രവേശിക്കുമ്പോൾ തന്നെ വലതു വശത്തായിട്ടാണ് ലിവിങ് ഏരിയ വരുന്നത്. ഫ്ലോർ മുഴുവൻ ചെയ്തിരിക്കുന്നത് മാർബിൾ കൊണ്ടാണ്. അതുമാത്രമല്ല കയറി ചെല്ലുമ്പോൾ തന്നെ ഇരിക്കാൻ വേണ്ടി സെറ്റി നൽകിട്ടുണ്ട്. പടികളുടെ അടി വശത്തായി തന്നെ ബാത്രൂം നൽകിട്ടുണ്ട്. ഫൈബർ വാതിലാണ് ബാത്‌റൂമിനു നൽകിരിക്കുന്നത്.
ആകെ രണ്ട് ബെഡ്‌റൂമാണ് ഈ വീട്ടിൽ. മാസ്റ്റർ ബെഡ്‌റൂം നോക്കുകയാണെങ്കിൽ അറ്റാച്ഡ് ബാത്രൂം നൽകിട്ടുണ്ട്. അത്യാവശ്യം വലിയ കട്ടിലാണ് ഈ മുറിയിൽ ഇട്ടിരിക്കുന്നത്. അടുക്കള നോക്കുകയാണെങ്കിൽ മുകളിൽ ഭാഗത്ത് ഗ്രാനൈറ്റാണ് ചെയ്തിരിക്കുന്നത്. കൂടാതെ മൂന്ന് പാളികൾ ഉള്ള ജനാലുകളും ഇവിടെ നൽകിട്ടുണ്ട്. പിന്നെ മറ്റ് അടുക്കളകളിൽ സാധാരണയായി കാണാൻ സാധിക്കുന്നത് കബോർഡുകളും സ്റ്റോറേജ് യൂണിറ്റുകളും ഇവിടെ നൽകിട്ടുണ്ട്. കൂടാതെ ആറ് പേർക്ക് ഇരിക്കാൻ കഴിയുന്ന ഇരിപ്പടവും ഇവിടെ നൽകിട്ടുണ്ട്. കൂടുതൽ അറിയുന്നതിയില് വേണ്ടി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.