1900Sqft Kerala Home Design:- 1900 sqft ഇൽ ഒരു അടിപൊളി വീട്…! നിങ്ങളുടെ ബഡ്ജറ്റിന് ഇണങ്ങിയ രീതിയിൽ ഒരു അടിപൊളി വീട് ആണോ വേണ്ടത്. ഇതാ ആയിരത്തി തൊള്ളായിരം ചതുരശ്ര അടിയിൽ നിർമ്മിച്ചെടുത്ത ഈ അടിപൊളി വീട് ഒന്ന് കണ്ടു നോക്കൂ… മുറ്റത്ത് പൂന്തോട്ടത്തിനു വേണ്ടി പ്രേത്യേക സ്ഥലം ഒഴിച്ചു ഇട്ടിരിക്കുന്നതായി കാണാം. സിറ്റ്ഔട്ടിന്റെ അടുത്ത് തന്നെ ഫ്ലാറ്റ് സ്ലാബ്സ് ഉപയോഗിച്ചാണ് കാർ പോർച്ച് പണിതിരിക്കുന്നത്. മുഴുവൻ തേക്കിൻ തടികളിലാണ് വാതിലും, ജനാലകളും ചെയ്തിട്ടുള്ളത്. വാതിലൂടെ അകത്തേക്ക് കടക്കുമ്പോൾ മനോഹരമായി ക്രെമികരിച്ചിരിക്കുന്ന ലിവിങ് ഹാൾ കാണാം.
ആറ് പേർക്ക് ഇരിക്കാനുള്ള ഇരിപ്പിടം ഇവിടെ കൊടുത്തിരിക്കുന്നതായി കാണാം. ഡൈനിങ് മേശയുടെ നേരെ ഓപ്പോസിറ്റാണ് ടീവി യൂണിറ്റ് ക്രെമികരിച്ചരിക്കുന്നത്. ടീവി യൂണിറ്റ് അടങ്ങിയ ചുമരിനു ഡാർക്ക് നീല നൽകിരിക്കുന്നത് ഒരു ഹൈലൈറ്റാണ്. മനോഹരമായ ഡിസൈനുകളാണ് മാസ്റ്റർ ബെഡ്റൂമിലേക്ക് കയറുമ്പോൾ കാണാൻ സാധിക്കുന്നത്. വെള്ള കറുപ്പ് നിറത്തിലുള്ള സീലിംഗ് ഡിസൈനുകളാണ് മുറിയെ കൂടുതൽ മനോഹരമാക്കുന്നത്. തടിയുടെ നിറമാണ് വാർദ്രോബിനു നൽകിട്ടുള്ളത്. ഈ കിടപ്പ് മുറിയിൽ അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. ബാക്കിയുള്ള കിടപ്പ് മുറികളുടെ വിശേഷങ്ങളും, വീടിന്റെ പ്രധാന കാഴ്ച്ചകളും എല്ലാം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ ആയി സാധികുനന്തന്.