18Lakh Budget Kerala Home Design:- പതിനെട്ടു ലക്ഷത്തിനു അടിപൊളി വീട്…! വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി ഓരോരുത്തരിലും നിരവധി ആശയക്കുഴപ്പങ്ങളും സംശയങ്ങളും ഉണ്ടാകാം. അതുകൊണ്ട് തന്നെ മറ്റു ആളുകൾ പണികഴിപ്പിച്ച വീടിന്റെ ഇന്റീരിയർ എക്സ്റ്റീരിയർ ഡിസൈനുകൾ നോക്കുന്നത് നിങ്ങൾക്ക് നിങ്ങളുടെ വീടിനെക്കുറിച്ച് ഒരു ഐഡിയ കണ്ടെത്താൻ സഹായകരമാകും. 1372 ചതുരശ്ര അടിയുള്ള 10 സെന്റ് പ്ലോട്ടിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വീടാണ്. ഈ വീടിന്റെ മുഴുവൻ ചിലവ് ആകെ വന്നിരിക്കുന്നത് 35 ലക്ഷം രൂപയാണ്. 2022 മാർച്ചിലാണ് വീടിന്റെ പണി പൂർത്തികരിക്കുന്നത്. എന്നാൽ ഇന്റീരിയർ, ഫർണിച്ചറുകൾ, മതിൽ, ഗേറ്റ് കൂടാതെ വന്നിരിക്കുന്ന തുക എന്നത് 18 ലക്ഷം രൂപയാണ്.
വീടിന്റെ പെയിന്റിംഗ് നിറവും ഇന്റീരിയർ വർക്കുകളുമാണ് മറ്റൊരു പ്രധാന ആകർഷണമായി വരുന്നത്. ഫ്ലോറുകളിൽ വെട്രിഫൈഡ് ടൈൽസാണ് ഉപയോഗിച്ചിരിക്കുന്നത്. ജിപ്സം സീലിംഗ് സ്പോട് ലൈറ്റ്സ് ഇന്റീരിയർ കൂടുതൽ മനോഹരമാക്കാൻ സാധിക്കുന്നു. ആകെ മൂന്ന് കിടപ്പ് മുറികളും അറ്റാച്ഡ് ബാത്‌റൂമാണ് ഉള്ളത്. കൂടാതെ കാർ പോർച്ച്, സിറ്റ്ഔട്ട്, ലിവിങ് റൂം, ഡൈനിങ് ഏരിയ, അടുക്കള, സ്റ്റോർ റൂം, ഒരു കോമൺ ബാത്റൂം, സ്റ്റാർ റൂം തുടങ്ങിയവയാണ് ഉള്ളത്. വീടിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കണ്ടു നോക്കൂ..