13 Lakh Budget kerala house design:- 902 സ്ക്വയർ ഫീറ്റിൽ അത്യാഢംബര വീട് കുറഞ്ഞ ചിലവിൽ….! ശാന്തമായ അന്തരീക്ഷവും, നാട്ടിൻപുറത്തിന്റെ ഭംഗിയും ഇടകലർന്ന ഈ ഒരു വീടിന്റെ മുറ്റത്ത് ഒരു കിണർ നൽകിയിരിക്കുന്നു. അത്യാവശ്യം വലിപ്പത്തിൽ ഒരു സിറ്റൗട്ട് മുൻവശത്തായി നൽകിയിട്ടുണ്ട്. ഇവിടെ ചെറിയ രീതിയിൽ ക്ലാഡിങ് വർക്ക് ചെയ്തിരിക്കുന്ന തൂണുകളാണ് എടുത്തു പറയേണ്ട പ്രത്യേകത. ഫ്ലോറിങ്ങിനായി ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ വിട്രിഫൈഡ് ടൈൽ ആണ് ഉപയോഗിച്ചിട്ടുള്ളത്. തടിയിൽ തീർത്ത പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം വലിപ്പമുള്ള ഒരു സോഫ, ഡൈനിങ് ടേബിളും ചെയറുകളും, ടിവി യൂണിറ്റ് എന്നിവയെല്ലാം തന്നെ ലിവിങ് ഏരിയയിൽ സജ്ജീകരിച്ചതായി കാണാൻ സാധിക്കും.
ടിവി യൂണിറ്റ് സെറ്റ് ചെയ്ത വാൾ ഹൈലൈറ്റ് ചെയ്തു നൽകിയിരിക്കുന്നു. ഹോളിന്റെ വലത് ഭാഗത്തായി ഒരു സ്റ്റെയർകെയ്സ് നൽകിയിട്ടുണ്ട്. അതിനോട് ചേർന്ന് കോർണർ സൈഡിലായി ഒരു വാഷ് ഏരിയയും സെറ്റ് ചെയ്തു നൽകിയിട്ടുണ്ട്.സ്റ്റെയർകേസിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള ടയർ വർക്ക് കാഴ്ചയിൽ വേറിട്ട ലുക്കാണ് നൽകുന്നത്. താഴത്തെ നിലയിൽ വിശാലത തോന്നിപ്പിക്കുന്ന രീതിയിൽ അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടി ബെഡ്റൂം ഒരുക്കിയിരിക്കുന്നു. ഇവിടെ സ്റ്റോറേജിനായി വാർഡ്രോബുകളും സെറ്റ് ചെയ്തിട്ടുണ്ട്. വീടിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണു.