12 ലക്ഷത്തിന് ഒരു സൂപ്പർ വീട്…! ഭൂമി വിലയിൽ ഭീമമായ തുക വരുമ്പോൾ പലരും ചെറിയ സ്ഥലമാണ് തിരഞ്ഞെടുക്കുന്നത്. ആകെ നാല് സെന്റ് സ്ഥലമാണ് ഉള്ളത്. രണ്ട് സെന്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ആർഭാടമൊറ്റുമില്ലാതെ മികച്ച എലിവേഷനിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ആഞ്ഞില തടിയിലാണ് വീടിന്റെ വാതിലുകളും ജനാലുകളും ഒരുക്കിരിക്കുന്നത്. വെള്ളയും ചുവപ്പും കലർന്ന മണ്ണിന്റെ നിറത്തിൽ കാണാൻ കഴിയുന്ന ഒരു വീട്. ഒന്നാമത്തെ കിടപ്പ് മുറി നോക്കുകയാണെങ്കിൽ ഇളം പിങ്ക് കലർന്ന ചുമര്. കബോർഡ് വർക്കുകളുമിവിടെ ചെയ്തിട്ടുണ്ട്. അറ്റാച്ഡ് ബാത്രൂം സൗകര്യവും ഇവിടെ നൽകിട്ടുണ്ട്.
രണ്ടാമത്തെ കിടപ്പ് മുറി നോക്കുകയാണെങ്കിൽ ഇളം നീല കലർന്ന ചുമരുകൾ, അറ്റാച്ഡ് ബാത്രൂം തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയും കാണാം. ഒരു ചെറിയ കുടുബത്തിനു നിന്ന് പെറുമാറാൻ കഴിയുന്ന അടുക്കളയാണ് കാണാൻ കഴിയുന്നത്. മനോഹരമായ ഈ വീടിന്റെ ആകെ വിസൃതി 614 സ്വയർ ഫീറ്റാണ്. 12 ലക്ഷം രൂപയാണ് ഈ വീടിനു ആകെ ചിലവായത്. വീട് ഉടമസ്ഥൻ മത്സ്യതൊഴിലാളിയാണ്. അതുകൊണ്ട് വളരെ കുറഞ്ഞ ചിലവിലാണ് വീടിന്റെ എല്ലാ കാര്യങ്ങളും ചെയ്തു തീർത്തത്. വെട്രിഫൈഡ് ടൈലുകളാണ് തറകളിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ വലത് വശത്ത് ചേർന്നൊരു വാഷ് കൌണ്ടർ ഒരുക്കിട്ടുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കൂ.