ജലദോഷവും കഫക്കെട്ടും ഒറ്റദിവസം കൊണ്ട് പമ്പ കടക്കും .
നമ്മുക്ക് എല്ലാവർക്കും ഉണ്ടാകുന്ന അസുഖങ്ങളാണ് ചുമയും കഫക്കെട്ടും ജലദോഷവും . മഴക്കാലത്തും , തണുപ്പ് കാലത്തുമാണ് ഇത്തരം അസുഖങ്ങൾ കൂടുതലായും കാണപ്പെടുന്നത് . നമ്മുടെ ശരീരം മുഴുവൻ തളരാനും , ക്ഷീണിക്കാനും ഈ അസുഖങ്ങൾ പിടിപെട്ടാൽ വളരെ അധികം കാരണമാകുന്നു . വളരെ അധികം അസ്വസ്ഥതയും ബുദ്ധിമുട്ടുമാണ് ഈ അസുഖങ്ങൾ ഉള്ളപ്പോൾ നമ്മളിൽ ഉണ്ടാകുക . വളരെ അധികം ദിവസം ഈ അസുഖങ്ങൾ കൂടിയാൽ നമ്മുടെ ശരീരത്തിൽ നില നിൽക്കുന്നു . കുട്ടികളിൽ പെട്ടെന്ന് തന്നെ ഇത്തരം അസുഖങ്ങൾ പിടിക്കപ്പെടുന്നു . എന്നാൽ ഇത്തരം അസുഖങ്ങൾ നിങ്ങൾക്ക് വീട്ടിൽ തന്നെ ഒരു ഒറ്റമൂലി തയ്യാറാക്കി മാറ്റി എടുക്കാനായി സാധിക്കുന്നു .
ഈ ഒറ്റമൂലി തയ്യാറാക്കുന്നത് എങ്ങനെയെന്നാൽ , ശർക്കര , വെളുത്തുള്ളി ഒരു അല്ലി , ഇഞ്ചി ചെറിയ കഷ്ണം , ഒരു ഏലക്ക , ആവശ്യത്തിന് കുരുമുളക് , അരമുറി ചെറുനാരങ്ങാ ഇവ എല്ലാം കൂടി ചതച്ചെടുത്ത ശേഷം വെള്ളത്തിൽ ഇട്ട് തിളപ്പിച്ചെടുക്കുക . വെള്ളം തിളയ്ക്കുന്ന സമയത്ത് നിങ്ങൾക്ക് ആവശ്യത്തിന് തേയില ഇട്ട് തിളപ്പിക്കാം . ശേഷം അരിച്ചെടുത്ത് ചൂടോടെ കുടിക്കുക . ഇത്തരം അസുഖമുള്ള സമയത്ത് ഈ പാനീയം കുടിക്കുക ആണെങ്കിൽ പെട്ടെന്ന് തന്നെ ഈ അസുഖങ്ങൾ മാറി പോകുന്നതാണ് . ഈ ഒറ്റമൂലിയെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/AB_GcBFvxIc