ആദ്യമായി എടുത്തു പറയണത് വീടിന്റെ മുറ്റമാണ്. പാൽഗ്രാസ് വെച്ച് വീടിന്റെ മുറ്റം അലങ്കരിച്ചിരിക്കുന്നു. കൂടാതെ വീടിന്റെ ഒരു ഭാഗത്തായി സ്വിമ്മിംഗ് പൂൾ ഒരുക്കിയിരിക്കുന്നു. സിമിൻ പോളിന് ചുറ്റും പ്രകൃതിസ്നേഹം എടുത്തുകാണിക്കത്തക്ക രീതിയിൽ വളരെ ഭംഗിയായി പെയിന്റിങ് ചെയ്തിരിക്കുന്നു. വീടിന്റെ തൂണുകളാണ് എടുത്തുപറയേണ്ടത്. സിമന്റിനകത്ത് മാർബിൾ പോലെയാണ് തൂണുകൾ ഒരുക്കിയിരിക്കുന്നത്. വണ്ടിയിൽ അടിക്കുന്ന ക്ലിയർ കോട്ടാണ് തൂണിൽ അടിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ തൂണുകൾ ആവശ്യമെങ്കിൽ കഴുകുകയും ചെയ്യാം. വളരെയധികം കൊത്തുപണികളോടും ഡിസൈനുകളോടും കൂടിയാണ് ഫ്രണ്ട് ഡോർ ചെയ്തിരിക്കുന്നത്. ഗോൾഡ് സിൽവർ കളറിലാണ് വീടിന്റെ പെയിന്റിങ്ങും ലൈറ്റിങ്ങും ചെയ്തിരിക്കുന്നത്. കേരളത്തിന്റെ കാർപെന്റർമാർ കൈകൊണ്ട് കൊത്തിയെടുത്തതാണ് ഇവിടുത്തെ സെറ്റികൾ. ചുമരുകൾ എല്ലാം ചെയ്തിരിക്കുന്നത് ഹാൻഡ് വർക്ക് ആണ് അതുകൊണ്ടുതന്നെ വാഷ് ചെയ്യുന്നതിനും എളുപ്പമാണ്. ഇപ്പോഴത്തെ ട്രെൻഡിങ്ങിലാണ് ബാത്റൂം പണികഴിപ്പിച്ചിരിക്കുന്നത്. ഗ്ലാസ് വർക്ക് ആണ് ബാത്റൂം ചെയ്തിരിക്കുന്നത്. ഗസ്റ്റ് റൂം സൗണ്ട് പ്രൂഫ് ആയിട്ട് ചെയ്തിരിക്കുന്നു. വീടിന്റെ തറ ചെയ്തിരിക്കുന്നത് ടൈലുകൾ ഉപയോഗിച്ചുകൊണ്ട് അല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആഫ്രിക്കൻ തേക്ക് കൊണ്ടാണ് തറ ഭംഗിയാക്കിയിരിക്കുന്നത്. കണ്ടാൽ ടൈലുകളാണ് എന്ന് തോന്നുന്ന രീതിയിൽ വളരെ ഫിനിഷിങ്ങോടുകൂടിയാണ് വീടിന്റെ തറ പണി കഴിപ്പിച്ചിരിക്കുന്നത്. കിച്ചന് ഒരു വൈറ്റ്ഫീൽ ആണ് നൽകിയിരിക്കുന്നത്. വൈറ്റ് ആൻഡ് റെഡ് കോംബോയിൽ ആണ് കിച്ചൻ കബോർഡുകൾ ചെയ്തിരിക്കുന്നത്. ചുമരിൽ ത്രീഡി ടൈലുകൾ ആണ് ഒട്ടിച്ചിരിക്കുന്നത്. ഇത് അടുക്കളയിൽ കൂടുതൽ പ്രകാശം നിലനിർത്തുന്നതിന് സഹായിക്കുന്നു. ആർട്ട് വർക്കുകൾ ആണ് ഈ വീടിന് കൂടുതൽ ഭംഗി നൽകുന്നത്. തടി കൊണ്ടാണ് ഈ വീട് ഭൂരിഭാഗവും നിർമ്മിച്ചിരിക്കുന്നത്.