അമ്പരപ്പിക്കുന്ന ഇന്റീരിയർ വർക്ക്: ആരെയും ആകർഷിക്കുന്ന പൂജാമുറി, ഒരു ലോ ബഡ്ജറ്റ് വീട്ടിൽ ഇത്രയും സൗകര്യങ്ങളോ

ഏറ്റവും കുറഞ്ഞ ചെലവിൽ വീട് നിർമ്മിക്കാൻ ഒരുങ്ങുമ്പോൾ വീടിന്റെ ഇന്റീരിയർ വർക്കിനെ പറ്റിയായിരിക്കും എല്ലാവരുടെയും ചിന്ത. കുറഞ്ഞ ചിലവിൽ വീടുപണിയുമ്പോൾ ഇന്റീരിയർ വർക്ക് എത്ര നന്നായി ചെയ്യാം എന്ന് ആയിരിക്കും ചിന്തിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു വീട് പ്രാവർത്തികമാക്കിയിരിക്കുകയാണ്. കുറഞ്ഞ ബഡ്ജറ്റിൽ ആരെയും ആകർഷിക്കുന്ന ഇന്റീരിയർ വർക്കാണ് ഈ വീട്ടിൽ നൽകിയിരിക്കുന്നത്. 1431 സ്ക്വയർഫീറ്റിൽ ആലപ്പുഴയിലെ ഇടപ്പോട് എന്ന സ്ഥലത്ത് മോഹനൻ ഉണ്ണിത്താൻ ആണ് ഇത്തരത്തിൽ ഒരു വീട് നിർമ്മിച്ചിരിക്കുന്നത്. മൂന്ന് ബെഡ്റൂം ആണ് ഈ വീട്ടിൽ ഉൾപ്പെടുന്നത്. എട്ടു മാസത്തിനുള്ളിൽ കോസ്റ്റ് എഫക്റ്റീവ് ആയിട്ടാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഈ വീട്ടിലെ പ്രാർത്ഥന മുറിയാണ് ഏറ്റവും കൂടുതൽ ആകർഷിക്കപ്പെടുന്നത്. വീടിന്റെ മുൻഭാഗം ചരിഞ്ഞ കോൺക്രീറ്റ് റൂഫും പിറകുവശം ഫ്ലാറ്റ് റൂഫും ആണ് ചെയ്തിരിക്കുന്നത്. കൈവരികൾ കൊടുക്കാതെയാണ് വീടിന്റെ സിറ്റൗട്ട് നിർമ്മിച്ചിരിക്കുന്നത്. കേക്ക് കൊണ്ടാണ് ഈ വീടിന്റെ പ്രധാന വാതിൽ നിർമ്മിച്ചിരിക്കുന്നത്. മറ്റു ചാനലുകളും വാതിലുകളും പ്ലാവ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. മുൻ വാതിൽ കഴിഞ്ഞിട്ടുള്ള എൽ ഷേപ്പിലുള്ള ഹാളിന്റെ ആദ്യ ഭാഗം ഗസ്റ്റ് റൂമും പൂജാ റൂമിനോട് ചേർന്നുള്ള ഭാഗത്ത് ടിവി സ്പേസും നൽകിയിരിക്കുന്നു. കിച്ചനോട് ചേർന്ന് കിടക്കുന്ന ഹാളിന്റെ അവസാന ഭാഗം ഡൈനിങ് സ്പേസിനായും ഉപയോഗിചിരിക്കുന്നു. ഈ വീട്ടിലെ മൂന്നു കിടപ്പുമുറികളും അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയുള്ളതാണ്. പൂജാറൂമിന് മുകളിൽ പറ കൊടുത്ത് ഗ്ലാസ് ഇട്ടതിനാൽ മുകളിൽ നിന്ന് നല്ല പ്രകാശം വീടിനുള്ളിലേക്ക് പതിക്കുന്നു. എൽഇഡി ലൈറ്റുകളോട് കൂടിയ ജിപ്സം വർക്ക് സീലിംഗ് മനോഹരമാക്കുന്നു. സ്റ്റോറേജ് യൂണിറ്റുകളോട് കൂടിയ ഓപ്പൺ കിച്ചൻ ആണ് ഈ വീടിന്റെ മറ്റൊരു പ്രത്യേകത. 22 ലക്ഷത്തിനാണ് ഈ വീട് പണികഴിപ്പിച്ചിരിക്കുന്നത്. കൂടാതെ ഇന്റീരിയർ വർക്കും ഫർണിച്ചർ വർക്കും കൂടെ 26 ലക്ഷം രൂപയാണ് ഈ വീടിനായി ചെലവാക്കിയിരിക്കുന്നത്.