നാല് ലക്ഷമാണോ കയ്യിലുള്ളത്: വിഷമിക്കേണ്ട ഒരു കിടിലൻ വീട് നിങ്ങൾക്കും സ്വന്തമാക്കാം

മലപ്പുറം ജില്ലയിലെ മേലാറ്റൂർ എന്ന സ്ഥലത്താണ് കുറഞ്ഞ ചെലവിൽ ഒരു കിടിലൻ വീട് നിർമിച്ചിരിക്കുന്നത്. വളരെ സാധാരണ നിലയിൽ ജീവിക്കുന്നവർക്ക് സ്വന്തമായി ഒരു വീട് വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ നിരാശപ്പെടേണ്ട ആവശ്യമില്ലെന്ന് തെളിയിക്കുന്നതാണ് ഈ സുന്ദര ഭവനം. 750 സ്ക്വയർ സീറ്റിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഓട് കൊണ്ട് വാർത്തിട്ടാണ് വീട് നിർമ്മിച്ചിരിക്കുന്നത്. നാടൻ വെട്ടുകല്ലും സിമെന്റും തന്നെയാണ് ഈ വീട് നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഫ്രണ്ട് എലിവേഷനിൽ സിമ്പിൾ ഡിസൈനോടുകൂടി ലൈറ്റുകൾ നൽകിക്കൊണ്ട് വീട് മനോഹരമാക്കിയിരിക്കുന്നു. നല്ല രീതിയിൽ പ്രൊജക്റ്റ് ചെയ്ത് നിൽക്കുന്ന രീതിയിൽ തന്നെയാണ് വീടിന്റെ ഫ്രണ്ട് ഭാഗം ഒരുക്കിയിരിക്കുന്നത്. സിറ്റൗട്ടിൽ നിന്ന് നേരെ ലിവിങ് ഹാളിലേക്കും ഡൈനിങ് ഹാളിലേക്കും കടക്കുന്നു. ആളുകൾക്ക് വളരെയധികം സ്പേസ് നൽകി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. സ്ക്വയർ ട്യൂബ് ഉപയോഗിച്ചുകൊണ്ടാണ് മേൽക്കൂര പണിഞ്ഞിരിക്കുന്നത്. പഴയ വീടിന്റെ രണ്ട് ബെഡ്റൂം നിലനിർത്തിക്കൊണ്ട് തന്നെ പുതിയതായി ഒരു ബെഡ്റൂം കൂടെ ചേർത്തിരിക്കുന്നു. കൂടാതെ കിച്ചൻ അതിനോടൊപ്പം വർക്ക് ഏരിയയും ഉൾപ്പെടുന്നു. മേലാറ്റൂർ തന്നെയുള്ള അമീർ എന്ന വ്യക്തിയാണ് വീടിന്റെ ഡിസൈനും കൺസ്ട്രക്ഷനും ചെയ്തിരിക്കുന്നത്. ഹോളോബ്രിക്സ്, എസി ബ്ലോക്ക്, വെട്ടുകല്ല് എന്നിവ കൊണ്ടാണ് വീട് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ പഴയ വീടിന്റെ മെറ്റീരിയലുകളും ഈ വീടിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നു.