നിലമ്പൂരിൽ കുട്ടികളെ ആക്രമിച്ച് കാട്ടാന. കാട്ടാനകൾ നാട്ടിൽ ഇറങ്ങി കൊണ്ട് വളരെ അധികം ബുദ്ധിമുട്ടുകൾ ആണ് ഇപ്പോൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് എന്നത് കേരളക്കര ആകെ തിരിച്ചറിഞ്ഞിരിക്കുക ആണ്. കാട്ടാനകൾ കട്ടിൽ നിന്നും ഇറങ്ങി വന്നു കൊണ്ട് ജനവാസ മേഖലയിൽ ഉള്ള കൃഷിയും അത് പോലെ തന്നെ അവിടെ ഉള്ള ജനങ്ങളുടെ വീടുകളും തകർത്തു അതിൽ ഒരുപാട് ആളുകളുടെ ജീവൻ തന്നെ ഇത്തരത്തിൽ കാട്ടാനകൾ എടുത്തിട്ടുണ്ട് എന്ന് തന്നെ പറയാം. അത്തരത്തിൽ ഒരു സംഭവം തന്നെ ആയിരുന്നു ഇവിടെ സംഭവിച്ചിരിക്കുന്നത്. അതും കൂടെ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ കണ്ട് കട്ടിൽ നിന്നും ഒരു കാട്ടാന ഇറങ്ങി വന്നു,
ആനയെ കണ്ടു പേടിച്ച കുട്ടികൾ ഓടി രക്ഷപെട്ടു. എടക്കര ചെമ്പൻ കൊല്ലി വന അതിർത്തിയിൽ ആണ് ആന ഇറങ്ങിയത്. ഇന്നലെ വൈകുന്നേരം കുട്ടികൾ എല്ലാം ചേർന്ന് കൊണ്ട് ഫുട്ബോൾ കളിക്കുന്നതിനു ഇടയിൽ ആന മൈതാനത്തേക്ക്ക് ഓടി പാഞ്ഞു വരുന്നധ് കുട്ടികൾ കണ്ടു. ആനയെ കണ്ട ഉടനെ തന്നെ കുട്ടികൾ ബഹളം വയ്ക്കുകയും ഓടുകയും ചെയ്തു. ഗ്രൗണ്ടിൽ ഇറങ്ങിയ ആന ഒരു അറ്റത്തു നിന്നും മറ്റേ അറ്റത്തേക്ക് നടന്നു പോവുക ആണ് ചെയ്തത്. കന്നുകാലികളെ മേയ്ക്കുവാൻ വന്ന ആളുകൾ കൂടി ഓടിച്ചു. വീഡിയോ കാണു.