കിടുകിടാ വിറപ്പിക്കുന്ന അരിക്കൊമ്പനെ കടുവകൾ ആക്രമിച്ചു: സത്യം ഇതാണ്

അരിക്കൊമ്പനാണ് ഇപ്പോൾ എല്ലാവരുടെയും ചർച്ചാവിഷയം. ആനകളുടെ ഏറ്റവും വലിയ പ്രത്യേകതയാണ് കാട് പരിചയപ്പെടാൻ കിലോമീറ്റർ സഞ്ചരിക്കുന്നത്. പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്ന് തുറന്നുവിട്ട അരിക്കൊമ്പൻ അവിടെനിന്ന് മേഘമലയിലേക്കും ശ്രീവല്ലി പുത്തൂർ വന്യജീവി സംരക്ഷണ മേഖലയിലേക്കും പോയിരുന്നു. പിന്നീട് പെരിയാറിൽ തിരിച്ചെത്തിയ അരിക്കുമ്പൻ കുമളിയിലുമെത്തി. എന്നാൽ അവിടെ നിന്ന് കമ്പം ജനവാസ മേഖലയായിരുന്നു അരിക്കൊമ്പന്റെ ലക്ഷ്യം. വളരെയധികം പരിഭ്രാന്തനായിട്ടായിരുന്നു അരിക്കൊമ്പൻ കമ്പത്ത് എത്തിയത്. പേടിയോടെ ഓടി രക്ഷപ്പെടാനായിരുന്നു അരിക്കൊമ്പന്റെ ശ്രമം എന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. പേടിച്ചോടാൻ ശ്രമിച്ച അരികൊമ്പനെ കടുവകൾ ആക്രമിച്ചുവെന്ന് ഉണ്ടെന്ന് ആനയുടമയും എംഎൽഎയുമായ കെ ബി ഗണേഷ് കുമാർ പറയുന്നു. പെരിയാർ കടുവ സങ്കേതത്തിനോട് ചേർന്നാണ് കുമളി സ്ഥിതി ചെയ്യുന്നത്. ഇവിടെ കടുവകളുടെ സാന്നിധ്യം സജീവമാണ്. അതേസമയം അരിക്കൊമ്പൻ പൂർണ ആരോഗ്യവാൻ ആണെങ്കിൽ ഒരു കടവയും അവനെ ആക്രമിക്കാൻ ശ്രമിക്കില്ലെന്നും എന്നാൽ തുമ്പിക്കയിലെ മുറിവും കാഴ്ചക്കുറവും പരിചയം ഇല്ലാത്ത കാടും അരിക്കൊമ്പനെ ആശക്തനാക്കുന്നു.