തമിഴന്മാർക്കിട്ട് എട്ടിന്റെ പണികൊടുത്ത് അരി കൊമ്പൻ: ചുറ്റിക്കറങ്ങി ബാഹുബലിയും

തമിഴ്നാട് വനം വകുപ്പിന്റെ കണ്ണിൽ പൊടിയിട്ട് അരിക്കൊമ്പൻ പകൽ സമയത്ത് കാട്ടിലും രാത്രി സമയങ്ങളിൽ കൃഷിയിടങ്ങളിലും കറങ്ങി നടന്ന് തമിഴന്മാർക്കിട്ട് പണി കൊടുത്തു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ അരിക്കുമ്പന് പകരം ബാഹുബലിയിലാണ് കേരളത്തിലെ മൃഗസ്നേഹികളുടെ ശ്രദ്ധ. മേട്ടിപ്പാളയം ഊട്ടി റോട്ടിലെ അന്തേവാസിയാണ് ബാഹുബലി എന്ന കാട്ടാന. അരിക്കുമ്പനെ പോലെ തന്നെ രാത്രിയാകുമ്പോഴാണ് ബാഹുബലി നാട്ടിലേക്ക് ഇറങ്ങുന്നത്. എന്നാൽ ബാഹുബലി മറ്റുള്ളവരെ ഉപദ്രവിക്കുകയോ സാധനങ്ങൾ നശിപ്പിക്കുകയോ ചെയ്യുന്നില്ല. മേട്ടിപ്പാളയം വഴിയിലൂടെ ഒരു കറക്കം ഒക്കെ കഴിഞ്ഞ് നേരം വെളുക്കുന്നതിനു മുമ്പേ കാട്ടിലേക്ക് പോകും. ആദ്യം തനിച്ചാണ് മേട്ടുപ്പാളയം ടൗൺ ചുറ്റിയടിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഒരു കൂട്ടുകാരനെയും കൂട്ടിയാണ് ബാഹുബലിയുടെ യാത്ര. കാട്ടാനകളുടെ സ്വഭാവം എപ്പോൾ വേണമെങ്കിലും മാറാം എന്നതുകൊണ്ട് തന്നെ ജനങ്ങൾ എപ്പോഴും ഭീതിയിലാണ്.