അതിമനോഹരം! ചെറിയ കുടുംബത്തിന് പറ്റിയ വീട്…! 2BHK Budget kerala house design

2BHK Budget kerala house design:- അതിമനോഹരം! ചെറിയ കുടുംബത്തിന് പറ്റിയ വീട്…! 760 ചതുരശ്ര അടിയിൽ വെറും ഏഴു ലക്ഷം രൂപയ്ക്ക് പണി തീർത്ത ഒരു അടിപൊളി വീട് ആണ് ഇത്. സാധാരണക്കാരന്റെ ആഗ്രഹഗങ്ങൾക്ക് പറ്റിയ ഒരു വീട് തന്നെ ആണ് എന്ന് പറയാതെ വയ്യ. പത്തു സെന്റ് പ്ലോട്ടിൽ പണി തീർത്തിരിക്കുന്നു വീട് ആണ്. യെല്ലോ വൈറ്റ് തീം ഇൽ ഒക്കെ ആണ് ഈ വീട് നിര്മിച്ചെടുത്തിരിക്കുന്നത്. സിറ്റ് ഔട്ടിൽ അത്യാവശ്യം സ്പേസ് കൊടുത്തിട്ടുണ്ട്. ഗ്രാനൈറ്റ് ആണ് സിറ്റ് ഔട്ടിൽ വിരിച്ചിട്ടുള്ളത്. ഇരിക്കുവാൻ ആയി സിറ്റ് ഔട്ടിൽ ഒരു ബെഞ്ച് കൊടുത്തിട്ടുണ്ട്.

 

ബജറ്റ് വീട് ആയതു കൊണ്ട് തന്നെ അതിന്റേത് ആയ പരിമിതകാല ഉണ്ട് എങ്കിലും അതൊന്നും അത്രയ്ക്ക് അങ്ങ് തോന്നുക ഇല്ല എന്നത് തന്നെ ആണ് ഈ ഒരു വീടിന്റെ പ്രിത്യേകത എന്ന് പറയുന്നത്. ഹോളിൽ ഹൈലൈറ് ചെയ്യുന്നതിന് വേണ്ടി ഒരു ഭഗത് ബ്ലൂ കളർ പെയിന്റ് ആണ് കൊടുത്തിരിക്കുന്നത്. രണ്ടു ബെഡ്‌റൂമും ഒരു കിച്ചനും ആണ് ഉള്ളത്. രണ്ടു തീം ഇൽ ആണ് ബെഡ് റൂമിന്റെ ചുവരുകൾ ഡിസൈൻ ചെയ്തിട്ടുള്ളത്. വീടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.