10 Lakh Budget Kerala House Design:- 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഉള്ള ഒരു ബഡ്‌ജറ്റ് വീട്. 7 സെന്റ് സ്ഥലത്ത് വെറും 824 സ്ക്വയർ ഫീറ്റിൽ രണ്ട് ബെഡ്റൂം, ഹാൾ,കിച്ചൺ എന്നിവ അടങ്ങുന്നതാണ് ഈ വീടിന്റെ പ്ലാൻ. 10 ലക്ഷം രൂപ മാത്രമാണ് വീടിന്റെ ടോട്ടൽ ബഡ്ജറ്റ് വരുന്നത്. എലിവേഷൻ വർക്കുകൾ ചെയ്തു വളരെ മോഡേൺ രീതിയിൽ നിർമ്മിച്ച ഒരു വീടാണിത്. ആധുനികയുടെ കരസ്പർശം വീടിനെ കൂടുതൽ സുന്ദരമാക്കുന്നു. വീടിന്റെ സിറ്റൗട്ടിനെ താങ്ങി നിർത്തുന്നത് മുൻപിലുള്ള രണ്ട് തൂണുകളാണ് യാതൊരുവിധ ആഡംബരങ്ങളും ഇല്ലാതെയാണ് വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ ഫ്രണ്ട് ഡോർ ഡബിൾ ഡോർ ആയിട്ടാണ് കൊടുത്തിരിക്കുന്നത് തുറന്ന് അകത്തു കയറുമ്പോൾ ഉള്ളത് വിശാലമായ ഒരു ഹാൾ ലിവിങ് ഏരിയയും,
ഡൈനിങ് ഏരിയയും ഒന്നിച്ചു ചേർത്തുകൊണ്ടാണ് ഹാൾ നിർമ്മിച്ചിരിക്കുന്നത്. ഡൈനിങ് ഏരിയയുടെ ഒരു വശത്തായി വാഷ് യൂണിറ്റ് കൊടുത്തിരിക്കുന്നു. രണ്ട് ബെഡ്റൂമുകളാണ് ഈ വീടിനുള്ളത് രണ്ടും ബാത്ത് അറ്റാച്ച്ഡ് ആണ്. വളരെ മനോഹരമായ കളർ കോമ്പിനേഷനുകളാണ് മുറികളിൽ ഉപയോഗിച്ചിരിക്കുന്നത്. ഡൈനിങ് ഹാളിനോട് ചേർന്ന് തന്നെയാണ് കിച്ചൺ ഒരുക്കിയിരിക്കുന്നത് വളരെ ചെറിയ ഒരു കിച്ചൺ ആണ് എങ്കിലും ആവശ്യത്തിനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഉറപ്പാക്കാം. സ്റ്റോറേജ് യൂണിറ്റുകൾ പ്രൊവൈഡ് ചെയ്തിട്ടില്ല എങ്കിലും അതിനുള്ള എല്ലാ സ്ഥലം ഒരുക്കിക്കൊണ്ടാണ് വീട് നിർമ്മിച്ചിരിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണു.
Comments are closed.