പോക്കറ്റ് ചോരാതെ 14 ലക്ഷത്തിന് ഒരു അടിപൊളി വീട് മഞ്ചേരിയിൽ

മലപ്പുറം മഞ്ചേരിയിൽ വെറും 14 ലക്ഷത്തിന് ഒരു അടിപൊളി വീട്. മലപ്പുറം മഞ്ചേരിയിൽ 6 സെന്റ് ഫ്ലോട്ടിലാണ് ശിഹാബിന്റെ ഈ വീട്. ഡിസൈനർ അസർജുമാൻ ആണ് ഈ വീട് കുറഞ്ഞ ബഡ്ജറ്റിൽ മനോഹരമാക്കിയത്. 1200 ചതുരശ്രയടിയുള്ള ഈ വീട്ടിൽ സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, അറ്റാച്ചഡ് ബാത്റൂം സൗകര്യമുള്ള രണ്ട് കിടപ്പുമുറികൾ, കിച്ചൻ, വർക്ക് ഏരിയ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. ലളിതമായി ഫ്ലാറ്റ് റൂഫ് എലിവേഷൻ ഒരുക്കിയിരിക്കുന്നു. വെട്ടുകല്ലും ആർസിസിയും ആണ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. എലിവേഷനിൽ വൈറ്റ് യെല്ലോ നിറങ്ങൾ നൽകി. അകത്തളങ്ങളിൽ ഇളം നിറങ്ങളും നൽകിയിട്ടുണ്ട്. വീടിന്റെ പരമാവധി സ്ഥലം ഉപയോഗിക്കാവുന്ന രീതിയിലാണ് വീടിന്റെ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. അനാവശ്യ ഇട ചുമരുകൾ ഒഴിവാക്കിയിരിക്കുന്നു. ജനൽ വാതിൽ കട്ടിളകൾ ഊണ് മേശ എന്നിവ ജി ഐ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിൽ പെയിന്റ് ഫിനിഷിംഗ് നൽകിയിരിക്കുന്നു. ഫോൾസ് സീലിംഗ് നൽകാതെ ലൈറ്റ് പോയിന്റുകൾ നേരിട്ട് നൽകിയിരിക്കുന്നു. അടുക്കളയിലും കിടപ്പുമുറിയിലും വാഡ്രോബുകൾക്കും ഷട്ടറുകൾക്കും വിബോർഡ് ഉപയോഗിച്ചു. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 14 ലക്ഷത്തിന് വീട് പൂർത്തിയായി.