പൂന്തോട്ടം പോലൊരു വീട്. കുറഞ്ഞ ചിലവിൽ മനോഹരമായ ഒരു വീട് ആണോ നിങ്ങളുടെ സ്വപ്നം. അങ്ങനെയുള്ളവർക്ക് വളരെ കുറഞ്ഞ ചിലവിൽ ഈ വീട് മാതൃകയാക്കാൻ സാധിക്കുന്നതാണ്. രണ്ട് കിടപ്പുമുറി, ഒരു ഹാൾ, അടുക്കള, ടോയ്ലറ്റ് എന്നിവ അടങ്ങിയ ഒരു കൊച്ചു വീടാണെന്ന് പറയാം. ഒരുപാട് പണം ചിലവാക്കി വീട് പണിയുന്നതിനെക്കാളും നല്ലത് ഇത്തരത്തിൽ ചിലവ് കുറഞ്ഞതും എന്നാൽ അതുപോലെ നമ്മളുടെ ഇഷ്ടപ്രകാരത്തിൽ വീട് നിർമ്മിക്കുമ്പോളാണ് സന്തോഷകരമായി ആ വീട്ടിൽ കഴിയാൻ സാധിക്കുകയുള്ളു. രാത്രി സമയങ്ങളിലാണ് വീടിന്റെ ഭംഗി വർധിക്കുന്നത്.
ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ചെറിയ ഹാളാണ് കാണാൻ സാധിക്കുന്നത്. 530 ചതുരശ്ര അടിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ചെറിയ സ്ഥലത്ത് തന്നെ ഇത്രേയും മനോഹരമായി വീട് വെക്കാൻ സാധിച്ചതിൽ വീട്ടുടമസ്ഥൻ വളരെയധികം സന്തോഷവനാണ്. ചുമരുകളിൽ വാൾപേപ്പർ ഉപയോഗിച്ചതിനാൽ മറ്റു ഇന്റീരിയർ വർക്കിന്റെ ആവശ്യം വന്നില്ല. അത്രേയും മനോഹരമായിട്ടാണ് ഓരോ ഭാഗത്ത് ചെയ്തു വെച്ചിരിക്കുന്നത്.അടുക്കളയിലേക്ക് പ്രവേശിച്ചാൽ ചെറിയ ഇടമാണ് കാണാൻ സാധിക്കുന്നത്. എന്നാൽ എല്ലാ സൗകര്യങ്ങൾ അടങ്ങിയ അടുക്കളയും കൂടിയാണ്. തൊട്ട് അരികെ തന്നെ ഒരു വർക്ക് ഏരിയയും നൽകിട്ടുണ്ട്. വീടിനെ കുറിച്ച കൂടുതൽ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കൂ.