1100 സ്‌ക്വയർ ഫീറ്റിൽ 2 ബെഡ്‌റൂമുകളോട് കൂടിയ വീട്. 1100 സ്ക്വയർ ഫീറ്റിൽ ആണ് വീട് സ്ഥിതി ചെയ്യുന്നത്. അത്യാവശ്യം ചെറിയ കുടുംബത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഈ വീട്ടിൽ ഒരുക്കിയിരിക്കുന്നു. വീടിനു മുന്നിൽ ചെറിയൊരു സിറ്റൗട്ട് സെറ്റ് ചെയ്തിരിക്കുന്നു. വീടിന്റെ വാതിൽ തുറന്ന് ഉള്ളിലേക്ക് കയറുമ്പോൾ ആദ്യം കാണുന്നത് വിശാലമായ ഒരു ഹാൾ ആണ്. ഈ ഹാളിനെ രണ്ടായി തിരിച്ചിരിക്കുന്നു. പാർട്ടീഷൻ ചെയ്തിരിക്കുന്നത് മൾട്ടിവുഡ് വെച്ചാണ്. ഡൈനിങ് ഏരിയയും ഗസ്റ്റ് ലീവിങ് ഏരിയയും ഈ ഹാളിൽ തന്നെ ഒരുക്കിയിരിക്കുകയാണ്. പാർട്ടിഷൻ വാളിൽ തന്നെ ടി വി യൂണിറ്റ് അറേഞ്ച് ചെയ്തിരിക്കുന്നു. വാഷ് ഏരിയയും ഇതിനോട് ചേർന്ന് തന്നെ ഒരുക്കിയിട്ടുണ്ട്.
കിച്ചൺ അത്യാവിശം സ്‌പേഷ്യസ് ആയി തന്നെയാണ് ഒരുക്കിയിട്ടുള്ളത്. ഒരു വർക്ക് ഏരിയയും ഇതിനോട് ചേർന്ന് ഒരുക്കിയിരിക്കുന്നു. ആവിശ്യ വസ്തുക്കൾ വെക്കാൻ പാകത്തിന് ഉള്ള ഷെൽഫുകൾ അടുക്കളയിൽ ഒരുക്കിയിട്ടുണ്ട്. കിച്ചണിൽ ടേബിൾ ടോപ് ചെയ്തിട്ടുള്ളത് ഗ്രാനൈറ്റ് ആണ്. ഹാളിൽ നിന്നും തന്നെ സ്റ്റായർ വെച്ചിരിക്കുന്നു. മുകളിൽ ഓപ്പൺ ടെറസ് ആയിട്ടാണ് ഒരുക്കിയിരിക്കുന്നത്. ആറു പേർക്ക് സുഖമായി ഇരുന്നു ഭക്ഷണം കഴിക്കാൻ കഴിയുന്ന ടേബിൾ ആണ് ഡയിനിങ് ഹാളിൽ ഉള്ളത്.വളരെ ലളിതമായ ഇന്റീരിയർ ആണ് വീടിനു ചെയ്തിട്ടുള്ളത്. കൂടുതൽ അറിയാൻ വീഡിയോ കാണു.