ഒരു കേരള നാടൻ മോഡേൺ ഫ്യൂഷൻ വീട്

ഒരു കേരള നാടൻ മോഡേൺ ഫ്യൂഷൻ വീട്. പഴയ വീടും അതിന്റെ മനോഹാരിതയും ഇഷ്ടപെടുന്ന ആളുകൾക്ക് വേണ്ടി മനോഹരമായി നിർമ്മിച്ചെടുത്ത വീടിന്റെ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇത് വഴി കാണുവാൻ ആയി സാധിക്കുക. വീട്ടിലേക്ക് കയറുമ്പോൾ തന്നെ നാല് പാളികളായി തുറക്കുന്ന ഒരു പഴയ ഡോർ ആണ് ഉള്ളത്. അതുകഴിഞ്ഞ് നേരെ കയറി വരുമ്പോൾ ആദ്യം കാണുന്നത് ഒരു നടുമുറ്റം. നടുമുറ്റത്തിന്റെ ഇരുവശങ്ങളിലുമായി ദിവാൻ കോട്ട് പോലെയുള്ള സീറ്റിംഗ് അറേഞ്ച്മെൻറ് കൊടുത്തിരിക്കുന്നു. നടു മുറ്റത്തിന് യാതൊരുവിധ ക്ലോസിങ്ങുകളും കൊടുത്തിട്ടില്ല മഴപെയ്യുമ്പോൾ നേരിട്ട് വെള്ളം നടുമുറ്റത്തേക്ക് വീഴുന്ന തരത്തിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്.

 

 

 

 

ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും തമ്മിൽ സെപ്പറേറ്റ് ചെയ്തിട്ടില്ല. കിച്ചനിൽ എല്ലാവിധ സ്റ്റോറേജ് സ്പേസുകളും കൊടുത്തിരിക്കുന്നു. അത്യാവശ്യം സ്ഥല സൗകര്യങ്ങളോടു കൂടെ തന്നെയാണ് കിച്ചൺ നിർമ്മിച്ചിരിക്കുന്നത്. പിന്നീട് ഉള്ളത് വിശാലമായ ബെഡ്റൂം ആണ് ഇവിടെ കൊടുത്തിരിക്കുന്നത് പോസ്റ്റർ ബെഡ് ആണ്. കിങ്ങ് സൈസിലുള്ള ബെഡ് തന്നെയാണ് ഇവിടെ അറേഞ്ച് ചെയ്തിരിക്കുന്നത്.ബെഡ്‌റൂമിലെ വാർഡ്രോബ് ഇൻ ബിൽഡല്ല. എന്നാൽ അത് റൂമിനെ കൂടുതൽ മനോഹരമാക്കുന്നതാണ്‌. അറ്റാച്ച്ഡ് ബാത്റൂം ആണ് വരുന്നത്. ഒറ്റ നിലയിലാണ് ഈ വീട് ചെയ്തിരിക്കുന്നത് വളരെ സിമ്പിൾ ആയ ലുക്കാണ് വീടിനുള്ളത്. കൂടുതൽ അറിയുവാൻ വീഡിയോ കാണു.

 

 

https://youtu.be/F3EMHP2tpFY

 

Scroll to Top