2 ബെഡ്‌റൂം വരുന്ന അടിപൊളി വീട്. ഒറ്റമുറി സൗകര്യങ്ങളിൽ താമസിച്ച് നാട്ടിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ തങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങിയ ഒരു വീട് ആഗ്രഹിക്കുന്നവരാണ് പ്രവാസികളായ മലയാളികൾ. സ്ഥലപരിമിധിയുള്ളവർക്കും പോക്കറ്റ് കാലിയാവാതെ വീടുവെക്കണം എന്ന് ആഗ്രഹിക്കുന്നവർക്കും വേണ്ടിയൊരു വീടാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. കുഞ്ഞുവീടുകൾ ഏറെ ഇഷ്ടപെടുത്തവർക്കു വേണ്ടി നിർമിക്കപ്പെട്ട വീടാണിത്. നാട്ടിൻപുറമായ തിരുവിഴ എന്ന സ്ഥലത്താണ് ഇ വീട് സ്ഥിചെയുനത്. ഏകദേശം പത്ത് ലക്ഷം രൂപയാണ് ഈ വീട് നിർമ്മിക്കാൻ ആകെ ചിലവ് വന്നിരിക്കുന്നത്.
സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നവർക്ക് ഈ വീടിന്റെ പ്ലാൻ അതുപോലെ മറ്റു ഡിസൈനുകൾ നോക്കാവുന്നതാണ്. ഈ വീട് 5 സെന്റ് പ്ലോട്ടിലാണ് കൺസ്ട്രക്ഷൻ ചെയ്തിരിക്കുന്നത്. സിറ്റ്ഔട്ട് ഒരു വശത്ത് ജിഐ പൈപ്പ്സ് ഉപയോഗിച്ച് അടച്ചിരിക്കുകയാണ്. ജനാലുകളും വാതിലുകളും ആക്കേഷിയ തടി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ അറ്റാച്ഡ് ബാത്റൂം കാണാൻ സാധിക്കും. കിടിലൻ ഡിസൈനുകളാണ് ടോയ്‌ലെറ്റിൽ ഉപയോഗിച്ചിരിക്കുന്നത്. ആദ്യം കണ്ട അതേ സൗകര്യങ്ങൾ തന്നെയാണ് രണ്ടാമത്തെ കിടപ്പ് മുറിയിലും കാണാൻ കഴിയുന്നത്. അടുക്കളയിലെ സ്പേസ് ഗ്ലാസുകൾ കൊണ്ട് വേർതിരിച്ചിട്ടുണ്ട്. ചെറിയതാണെങ്കിലും അത്യാവശ്യം എല്ലാ സൗകര്യങ്ങൾ അടുക്കളയിൽ കാണാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണു.