ഒരു നിലയിൽ ഒരുപാട് സൗകര്യത്തോടു കൂടി അടിപൊളി വീട് – Single Story Kerala Home Design

Single Story Kerala Home Design:- ഒരു നിലയിൽ ഒരുപാട് സൗകര്യത്തോടു കൂടി അടിപൊളി വീട്. നിർമ്മിതിയിലെ വ്യത്യസ്തതയാണ് ഓരോ വീടുകളെയും കൂടുതൽ മേന്മയുള്ളതാക്കി തീർക്കുന്നത്. കേരളീയർക്ക് ഏറെ പ്രിയമേറിയതാണ് നാലുകെട്ട് വീടുകൾ. എന്നാൽ പണമില്ലാത്ത കൊണ്ട് സാധാരണക്കാരെല്ലാം തന്നെ ഇത്തരം ആഗ്രഹങ്ങൾ ഒഴിവാക്കി സാധരണ രീതിയിൽ ഉള്ള വീടുകൾ നിർമിക്കുകയാണ് പതിവ്. എന്നാൽ ഇവിടെ വളരെ മികച്ച ഡിസൈനിലും ചെലവ് കുറഞ്ഞ അടിപൊളി വീട് കാണാം. ഭാവിയിൽ രണ്ടാമത്തെ നില പണഞ്ഞെടുക്കുവാൻ രീതിയിലാണ് ഇവ ഒരുക്കിരിക്കുന്നത്. ക്ലെ റൂഫ് ടൈലുകളാണ് മേൽക്കുരയിൽ ഉപയോഗിച്ചിരിക്കുന്നത്. തടിയുടെ നിറത്തിലുള്ള മഹാഗണിയാണ് തൂണുകൾക്ക് കൊണ്ടു വന്നിട്ടുള്ളത്. ഫ്ലോറിലേക്ക് നീങ്ങുമ്പോൾ വെള്ള നിറത്തിലുള്ള ടൈലുകളാണ് വിരിച്ചിരിക്കുന്നത്.

 

ഡൈനിങ് ഹാളിന്റെ സീലിംഗ് വർക്ക്സാണ് ഈ ഹാളിനെ കൂടുതൽ മനോഹരമാക്കിരിക്കുന്നത്. ഒരു ഫുട്ബോൾ ടച്ച്‌ സീലിംഗിന് കൊണ്ടു വരാൻ ശ്രെമിച്ചിട്ടുണ്ട്. ഒരു എട്ട് പേർക്ക് ഇരിക്കാൻ പാകത്തിനായി മനോഹരമായി ഡൈനിങ് മേശ ഒരുക്കിട്ടുണ്ട്. സ്റ്റിക്കർ വർക്കുകൾ ചെയ്തു ഡൈനിങ് ടേബിലിനെ കൂടുതൽ ഭംഗിയാക്കാൻ ശ്രെമിച്ചിട്ടുണ്ട്. ഫാമിലി സിറ്റിംഗ് വേണ്ടി പച്ച സോഫ ഇരിപ്പിടത്തിനായി നൽകിട്ടുണ്ട്. വീട്ടിലുള്ളവർക്ക് വേണ്ടി ഒന്നിച്ചിരിക്കാൻ വേണ്ടി തയ്യാറാക്കിയ ഒരു മനോഹരമായ ഫാമിലി സിറ്റിംഗ് ഏരിയ എന്ന് വേണമെങ്കിൽ പറയാം. വീട്ടിൽ പ്രധാനമായും രണ്ട് കിടപ്പ് മുറികളാണ് വരുന്നത്. കൂടുതൽ വിവരങ്ങൾ വീഡിയോ വഴി കാണാം.

 

 

 

 

Scroll to Top