Modern Kerala Home Design:- ഒരടിപൊളി മോർഡൺ വീട്… ഒരുപാട് പണം ചിലവാക്കിയിട്ടും നല്ല രീതിയിൽ ഒരു മോഡേൺ വീട് പണികഴിപ്പിച്ചെടുക്കാൻ ആയി പലർക്കും സാധിക്കുന്നില്ല. അത് കൊണ്ട് തന്നെ ഇതാ കണ്ണഞ്ചിപ്പിക്കും തരത്തിൽ ഒരു മോർഡൺ വീടിന്റെ വിശേഷങ്ങൾ ഇത് വഴി കാണാം. സാധാരണ വീടിന്റെ സ്റ്റൈലിൽ നിന്നും വ്യത്യസ്ത ഡിസൈനിലാണ് വീട് ചെയ്തിരിക്കുന്നത്. വീടിന്റെ ഇടത് വശത്തായി കാർ പോർച്ച് നൽകിട്ടുണ്ട്. സിറ്റ്ഔട്ടിൽ ജിവിടി ടൈലുകളാണ് ചെയ്തിരിക്കുന്നത്. പ്രാധാന വാതിൽ ചെയ്തിരിക്കുന്നത് ഡബ്ല്യൂപിസി കൊണ്ടാണ്. വിദേശ രാജ്യങ്ങളിൽ കാണുന്ന ഡിസൈനാണ് അടുക്കളയ്ക്ക് നൽകിരിക്കുന്നത്.
നാനോ വൈറ്റിലാണ് അടുക്കളയുടെ കൌണ്ടർ ടോപ്പ് ചെയ്തിരിക്കുന്നത്. കൂടാതെ ബ്രേക്ക്‌ഫാസ്റ്റ് കൌണ്ടർ അതിനോടപ്പം തന്നെ സ്റ്റോറേജ് സ്പേസും നൽകിരിക്കുന്നതായി കാണാം. വീട്ടിലെ മാസ്റ്റർ ബെഡ്‌റൂം നോക്കുകയാണെങ്കിൽ 14 സൈസിലാണ് വന്നിരിക്കുന്നത്. കൂടാതെ ഒരു കാബോർഡ്, വർക്കിങ് ഏരിയ,മറൈൻ പ്ലൈവുഡിൽ ചെയ്ത വാർഡ്രോബ്സ്, ബാത്റൂം എന്നിവയും അടങ്ങിട്ടുണ്ട്. ഫസ്റ്റ് ഫ്ലോറിൽ ചെറിയ രീതിയിൽ ലിവിങ് ഹാൾ സജ്ജീകരിച്ചിട്ടുണ്ട്. ചെറിയ ഫർണിച്ചറുകളും ഇരിപ്പിടങ്ങളും നൽകിട്ടുണ്ട്. ഫസ്റ്റ് ഫ്ലോറിൽ കുട്ടികൾക്ക് വേണ്ടി കിടപ്പ് മുറി ഒരുക്കിട്ടുണ്ട്. കൂടാതെ ഒരു മുറിയും കൂടി കാണാം. ആകെ നാല് കിടപ്പ് മുറികളാണ് വീട്ടിലുള്ളത്. കൂടുതൽ വിവരങ്ങൾ ഈ വീഡിയോ വഴി കാണാം.