10 Lakh Budget Kerala House Design:- ചെലവ് ചുരുക്കി നിങ്ങൾക്കും വീട് നിർമിക്കാം…! ഇന്ന് ഒരു വീട് പണിയുന്നതിന് ഒരുപാട് ചിലവ് ആണ് കടന്നു വരുന്നത്. ഓരോ ദിവസം കൂടും തോറും വീട് പണിക്ക് ഉപയോഗിക്കുന്ന സാധനങ്ങളുടെ വില കൂടി വരുന്ന സാഹചര്യവും ഉണ്ട്. അത്തരത്തിൽ ചിലവ് കുറച്ചു ചെയ്ത 550 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടുന്ന ഒരു വീടിന്റെ വിശേഷങ്ങൾ നിങ്ങൾക്ക് ഇതിലൂടെ കാണാം. സാധാരണ തടി, സ്റ്റീൽ എന്നീ വാതിലുകളിൽ നിന്ന് റെഡിമയ്ഡ് വാതിലുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. സിംഗിൾ ഡോറുകൾക്ക് ഇന്ന് വിപണിയിൽ മൂവായിരം രൂപ മുതൽ ലഭ്യമാണ്.
ഈ വീട്ടിൽ കോൺക്രീറ്റ് ജനലുകളാണ് ചെയ്തിരിക്കുന്നത്. ചിലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് ഇത്തരം ജനലുകൾ ഉപയോഗിച്ചിരിക്കുന്നത്. പ്രാധാന ഹാൾ, അടുക്കള , കോമൺ ബാത്‌റൂം, രണ്ട് കിടപ്പ് മുറി തുടങ്ങിയവ അടങ്ങിയ മുറികളാണ് 550 സ്ക്വയർ ഫീറ്റിൽ വരുന്ന ഈ വീട്ടിലുള്ളത്. എന്നാൽ ഏറ്റവും നല്ല രീതിയിൽ സ്പേസ് ഉപയോഗിച്ചിരിക്കുന്നത് വീടിന്റെ പ്രധാന ഹാളാണ്. സിംഗിൾ ലയറിലാണ് റൂഫ് ചെയ്തിരിക്കുന്നത്. വെള്ള, ചുവപ്പ് നിറങ്ങളുടെ സംയോജനമാണ് ഈ വീട്ടിൽ കാണാൻ സാധിക്കുന്നത്. ചിലവ് ചുരുക്കി വീടുകൾ നിർമ്മിക്കുമ്പോൾ അതിൽ ശ്രെദ്ധിക്കേണ്ട ഇഷ്ടം പോലെ കാര്യങ്ങളാണ് ഉള്ളത്. കൂടുതൽ അറിയാൻ വീഡിയോ കാണു.