13 Lakh Budget Kerala House Design:- 900 sqfit ഇൽ അടിപൊളി വീട്…! അഞ്ച് സെന്റ് പ്ലോട്ടിൽ 902 ചതുരശ്ര അടിയിൽ മിനിമൽ ഫ്യൂഷൻ സ്റ്റൈലിൽ ഉള്ള വീടാണ് കാണാൻ പോകുന്നത്. വൈറ്റ് ആൻഡ് ഗ്രെ നിറങ്ങളുടെ കോമ്പിനേഷൻ വീടിനു വ്യത്യസ്ത ഭംഗി നൽകാൻ സാധിച്ചു. ലൈറ്റർ ഷെഡ്സിലാണ് ഇന്റീരിയർ ഡിസൈൻ ഒരുക്കിരിക്കുന്നത്. സിറ്റ്ഔട്ട്, ലിവിങ് കം ഡൈനിങ് ഹാൾ, രണ്ട് കിടപ്പ് മുറികൾ അറ്റാച്ഡ് ബാത്റൂം, അടുക്കള, വർക്ക് ഏരിയ തുടങ്ങിയവയാണ് ഈ വീട്ടിലുള്ളത്. വളരെ സാധാരണ ഡിസൈനാണ് കിടപ്പ് മുറികൾക്ക് നൽകിരിക്കുന്നത്.
വളരെ കുറച്ചു ഡിസൈൻസ് മാത്രമേ അടുക്കളയിലുള്ളു. എലികന്റ് സ്റ്റോറേജ് സ്പേസാണ് വീടിന്റെ പ്രധാന ആകർഷണം. വസ്ത്രങ്ങൾ കഴുകാനും, മറ്റ് ആവശ്യങ്ങൾക്ക് കൂടി വളരെ കുറച്ചു സ്ഥലം മാത്രമേ ഉള്ളു. സ്റ്റഡി ഏരിയ, വാർഡ്രോബ്സ് തുടങ്ങിയ ഇടമുള്ള രണ്ട് കിടപ്പ് മുറികളാണ് വീട്ടിലുള്ളത്. വീട്ടിലുള്ള എല്ലാ ജനാലുകളും ക്രോസ്സ് വെന്റിലേഷനാണ് ഉള്ളത്. ഇവ വീടിന്റെ ഉള്ളിലേക്കു കടക്കുന്ന ചൂടിനെ തരണം ചെയ്യാൻ കഴിയുന്നതാണ്. ഫ്ലോറിൽ വെട്രിഫൈഡ് ടൈൽസാണ് ഉപയോഗിച്ചിരിക്കുന്നത്. സിറ്റ്ഔട്ടിൽ നിന്നും നേരെ എത്തി ചെല്ലുന്നത് ലിവിങ് കം ഡൈനിങ് ഹാളിലേക്കാണ്. വീടിനെ കുറിച്ച് കൂടുതൽ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ..