പേട്ട പോലൊരു മമ്മൂട്ടി പടം വരുമോ .
മലയാള സിനിമയുടെ കാരക്റ്റർ സ്കെച്ച് ആർട്ടിസ്റ് ആണ് സേതു ശിവാനന്ദൻ . സേതു ശിവാനന്ദൻ വരച്ച പല കഥാപാത്രങ്ങളും മലയാള സിനിമയിൽ വളരെ അധികം ശ്രദ്ധ നേടിയതാണ് . ഇപ്പോൾ സേതു ശിവാനന്ദൻ വരച്ച മമ്മൂട്ടി ചിത്രം ആണ് വളരെ അധികം വൈറൽ ആയി മാറിയിരിക്കുന്നത് . ഒരുപാട് മമ്മൂട്ടി ഫാൻസ് ഗ്രൂപ്പിൽ ഇപ്പോൾ ഈ ഫോട്ടോ വളരെ അധികം വൈറൽ ആയി മാറിയിരിക്കുകയാണ് . സോൾട് ആൻഡ് പേപ്പർ ലുക്കിൽ , നെറ്റിയിൽ ഒരു ചന്ദന കുറിയും തൊട്ടുള്ള മമ്മൂട്ടിയുടെ ഈ ലുക്ക് കണ്ടാൽ എത്രയും വേഗം ഇങ്ങനൊരു സിനിമ വന്നിരുന്നെങ്കിൽ എന്ന് തോന്നി പോകും .
മാത്രമല്ല സിനിമ നല്ലൊരു തിരക്കഥയുമായി ഒരു മാസ്സ് സിനിമ ആയാൽ വൻ വിജയമാവുമെന്നു ഉറപ്പാണ് . മമ്മൂട്ടിയുടെ ഈ ലുക്ക് കാണാൻ തന്നെ ആളുകൾ തീയറ്ററിൽ വരുമെന്നുള്ള കാര്യവും ഉറപ്പാണ് . വളരെ നല്ല സിനിമകളാണ് ഇപ്പോൾ മമ്മൂട്ടിയുടേതായി തീയറ്ററിൽ എത്തുന്നത് . മികച്ച കഥാപാത്രങ്ങളാണ് ഇപ്പോൾ മമ്മൂട്ടി ചെയ്തു വരുന്നത് . മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളും കൂടുതൽ വിവരങ്ങൾ അറിയാനും വീഡിയോ കാണാം . https://youtu.be/QLnDQdBc2po